300 രൂ​പ​യ്ക്ക് കി​ട്ടി​യ​ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ള്‍ ! പെ​ട്രോ​ള്‍​ പ​മ്പി​ല്‍ അ​ള​വി​ല്‍ ക്ര​മ​ക്കേ​ടെ​ന്ന് പ​രാ​തി

ക​ണ്ണൂ​ര്‍: 300 രൂ​പ​യ്ക്ക് പെ​ട്രോ​ള്‍ അ​ടി​ച്ച​പ്പോ​ള്‍ വാ​ഹ​ന ഉ​ട​മ​യ്ക്ക ല​ഭി​ച്ച​ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ള്‍ മാ​ത്രം. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ക​ള​ക്ട​റേ​റ്റി​നു മു​ൻ വ​ശ​ത്തു​ള്ള പെ​ട്രോ​ള്‍ പ​മ്പി​ല്‍ വച്ച് പെ​ട്രോ​ള്‍ അ​ടി​ക്കാ​നെ​ത്തി​യ ക​ണ്ണൂ​ര്‍ സി​റ്റി സ്വ​ദേ​ശി പി.​പി. സ​ലീ​മാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്.

പെ​ട്രോ​ൾ അ​ടി​ക്കു​ന്പോ​ൾ സം​ശ​യം ​തോ​ന്നി​യ സ​ലിം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ർ ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. സം​ശ​യം തീ​ർ​ക്കാ​നാ​യി ടാ​ങ്കി​ൽനി​ന്ന് പെ​ട്രോ​ൾ കു​പ്പി​യി​ലേ​ക്ക് ഊ​റ്റി​യെ​ടു​ത്ത​പ്പോ​ൾ ഒ​രു ലി​റ്റ​റി​ൽ അ​ൽ​പ്പം കൂ​ടു​ത​ൽ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

സ​ലീ​മി​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ മെ​ഹ്സി​ന ഇ​തെ​ല്ലാം തെ​ളി​വി​നാ​യി ഫോ​ണി​ലെ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. ഇ​ത് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ വീഡി​യോ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. സ​ലീം ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വി​ഭാ​ഗ​ത്തി​ന് പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​ന്ന​ലെ ജി​ല്ലാഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘം പ​മ്പി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ന്പി​ൽ ത​ക​രാ​റാ​യ മെ​ഷീ​നാ​ണ് ഉ​പ​യോ​ഗി​ച്ചു പോ​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി. ഇ​തേത്തു​ട​ർ​ന്ന് പ​മ്പി​ലെ ര​ണ്ട് മെ​ഷീ​നു​ക​ൾ അ​ധി​കൃ​ത​ർ സീ​ൽ ചെ​യ്തു.

Related posts