കൈയടിക്കൂ, സെഞ്ചുറി കുതിപ്പ്! ഇന്ധനവില ഇന്നും കൂട്ടി യാതൊരു ഉളുപ്പുമില്ലാതെ; തുടർച്ചയായ അഞ്ചാം ദിനവും വർധന

കൊ​ച്ചി: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല 90 രൂ​പ പി​ന്നി​ട്ട് സെ​ഞ്ച്വ​റി​യി​ലേ​ക്ക് കു​തി​ക്കു​ന്നു. നി​ല​വി​ലെ സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍, ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നൂ​റ് രൂ​പ​യി​ലേ​ക്ക് പെ​ട്രോ​ൾ വി​ല എ​ത്തി​യേ​ക്കും.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് പെ​ട്രോ​ള്‍ വി​ല 90 രൂ​പ മ​റി​ക​ട​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 90.02 രൂ​പ​യാ​യ​പ്പോ​ള്‍ ഡീ​സ​ല്‍ വി​ല 84.31 രൂ​പ​യു​മാ​യി വ​ര്‍​ധി​ച്ചു.

ഇ​ന്നു പെ​ട്രോ​ളി​ന് 29 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യും വ​ര്‍​ധി​പ്പി​ച്ച​തോ​ടെ​യാ​ണു ഇ​ന്ധ​ന​വി​ല പു​തി​യ ഉ​യ​രം തേ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ഏ​താ​നും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ ഇ​തി​ലും മു​ക​ളി​ലാ​ണ് ഇ​ന്ധ​ന​വി​ല.

ക്രൂ​ഡ് ഓ​യി​ല്‍ വി​ല വ​ര്‍​ധി​ക്കു​ന്ന​തി​ന് ആ​നു​പാ​തി​ക​മാ​യാ​ണു വി​ല​വ​ര്‍​ധ​ന​യെ​ന്ന് എ​ണ്ണ ക​മ്പ​നി​ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ള്‍ നി​കു​തി​ക​ള്‍ വെ​ട്ടി​കു​റ​യ്ക്കാ​ന്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ത​യാ​റാ​കാ​ത്ത​തും വ​ന്‍ വി​ല​വ​ര്‍​ധ​ന​വി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ഇ​ന്ധ​ന​വി​ല​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ സ​മ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​തി​നി​ടെ​യാ​ണു ഇ​തൊ​ന്നും ഗൗ​നി​ക്കാ​തെ ദി​നം​പ്ര​തി എ​ണ്ണ​ക​മ്പ​നി​ക​ള്‍ ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​തും.

സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കു​ന്ന​ത്. നാ​ലു ദി​വ​സ​ത്തി​നി​ടെ മാ​ത്രം പെ​ട്രോ​ളി​ന് 1.19 രൂ​പ​യും ഡീ​സ​ലി​ന് 1.31 രൂ​പ​യും വ​ര്‍​ധി​ച്ചു. ഈ ​വ​ര്‍​ഷം ഇ​തു​വ​രെ പെ​ട്രോ​ളി​ന് 4.41 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 4.72 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

വെ​റും 43 ദി​വ​സ​ത്തി​നി​ടെ മാ​ത്ര​മാ​ണ് ഇ​ത്ര​യ​ധി​കം വി​ല വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ള്ള​ത്. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 88.49 രൂ​പ​യി​ലേ​ക്കെ​ത്തി​യ​പ്പോ​ള്‍ ഡീ​സ​ല്‍ വി​ല 82.84 രൂ​പ​യു​മാ​യി. കോ​ഴി​ക്കോ​ടാ​ക​ട്ടെ പെ​ട്രോ​ള്‍ വി​ല 88.60 രൂ​പ​യും ഡീ​സ​ല്‍ വി​ല 82.7 രൂ​പ​യു​മാ​യി.

Related posts

Leave a Comment