സ്വ​ർ​ണ​ക്ക​ട​ത്ത്: അ​ന്വേ​ഷ​ണ​ത്തി​ന് സി​ബി​ഐ ത​ന്നെ വേ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​​ൽ സി​ബി​ഐ ത​ന്നെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് വേ​ണ്ട​തെ​ന്ന് കോ​ൺ​ഗ്ര​സ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ആ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​ണ്.

ഇ​തി​നാ​ൽ അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭാ യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്നും സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​രാ​ണ് സം​യു​ക്ത​മാ​യി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​ത്.

സി​ബി​ഐ​യു​ടെ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​ത്തി​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കേ​ണ്ട​ത്. കേ​സി​ൽ എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ന​ല്ല​താ​ണ്. എ​ന്നാ​ൽ ഡി​ജി​പി​ക്ക് എ​ൻ​ഐ​എ​യി​ലു​ള്ള സ്വാ​ധീ​നം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​കി​ല്ലെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

എം. ​ശി​വ​ശ​ങ്ക​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ര​ഹ​സ്യ​ങ്ങ​ളു​ടെ സൂ​ക്ഷി​പ്പു​കാ​ര​നാ​ണ്. ശി​വ​ശ​ങ്ക​ര​നെ മു​ഖ്യ​മ​ന്ത്രി ഒ​രി​ക്ക​ലും കൈ​വി​ടി​ല്ലെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ഴി​മ​തി​ക്ക് കു​ട പി​ടി​ക്കു​ക​യാ​ണ്.

ഇ​താ​ണ് ത​ങ്ങ​ൾ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടാ​ൻ കാ​ര​ണം. മോ​ഷ്ടാ​വ് കു​റ്റം സ​മ്മ​തി​ച്ച ച​രി​ത്രം ഇ​ല്ലെ​ന്ന മ​ട്ടി​ലാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment