ഇ​ന്ധ​ന​വി​ല റോ​ക്ക​റ്റു​പോ​ലെ മു​ക​ളി​ലേ​ക്ക്! അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ ര​ണ്ട​ര രൂ​പ​യി​ല​ധി​കം വ​ര്‍​ധ​ന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ടി. പെ​ട്രോ​ളി​ന് 60 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 57 പൈ​സ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 74.33 രൂ​പ​യും ഡീ​സ​ലി​ന് 68.55 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ പെ​ട്രോ​ള്‍ വി​ല 75.74 രൂ​പ​യാ​യും ഡീ​സ​ല്‍ വി​ല 69.89 രൂ​പ​യാ​യും ഉ​യ​ര്‍​ന്നു.

ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ​മാ​ത്രം സം​സ്ഥാ​ന​ത്ത് പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ട​ര രൂ​പ​യി​ല​ധി​ക​മാ​ണ് വി​ല ഉ​യ​ര്‍​ന്ന​ത്. പെ​ട്രോ​ളി​ന് 2.76 രൂ​പ വ​ര്‍​ധി​ച്ച​പ്പോ​ള്‍ ഡീ​സ​ലി​ന് 2.70 രൂ​പ​യും കൂ​ടി.

തു​ട​ര്‍​ച്ച​യാ​യ 83 ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​ന്ധ​ന​വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യ​ത്. അ​ന്ന് പെ​ട്രോ​ളി​ന് 62 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 59 പൈ​സ​യു​ടെ​യും വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ന​ലെ​യാ​ക​ട്ടെ പെ​ട്രോ​ളി​ന് 40 പൈ​സ​യും ഡീ​സ​ലി​ന് 43 പൈ​സ​യും വ​ര്‍​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 16ന് ​ക​മ്പ​നി​ക​ള്‍ വി​ല പ​രി​ഷ്‌​ക​രി​ച്ച​ശേ​ഷം പി​ന്നീ​ട് മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന ഇ​ന്ധ​ന​വി​ല​യാ​ണ് അ​ഞ്ചു​ദി​വ​സ​മാ​യി റോ​ക്ക​റ്റ് വേ​ഗ​ത്തി​ല്‍ കു​തി​ക്കു​ന്ന​ത്.

Related posts

Leave a Comment