500 രൂ​പ അ​ധി​കം ത​ന്നാ​ല്‍ മ​റ്റൊ​ന്നും നി​ങ്ങ​ള്‍ അ​റി​യ​ണ്ട! മദ്യപിച്ച് വാഹനമോടിച്ചതിന് കോടതിയില്‍ പിഴ അടയ്ക്കാന്‍ വന്നയാളോട് അഭിഭാഷകന്‍ ആവശ്യപ്പെട്ടത് 11,000 രൂപ; കോ​ള​ടി​ച്ച​ത് ‘കാ​ന്‍​വാ​സ്’​അ​ഭി​ഭാ​ഷ​ക​ര്‍​ക്ക്‌

കോ​ഴി​ക്കോ​ട്: പെ​റ്റി കേ​സു​ക​ളി​ല്‍​പ്പെ​ട്ട് കോ​ട​തി​യി​ല്‍ എ​ത്തു​ന്ന​വ​രെ ഒ​രു വി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ര്‍ വ​ല​വീ​ശി പ​ണം ത​ട്ടു​ന്ന​താ​യി ആ​ക്ഷേ​പം. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച കേ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ കോ​ട​തി​യി​ല്‍ എ​ത്തു​മ്പോ​ള്‍ 500 രൂ​പ അ​ധി​കം ത​ന്നാ​ല്‍ മ​റ്റൊ​ന്നും നി​ങ്ങ​ള്‍ അ​റി​യ​ണ്ട എ​ന്നു​പ​റ​ഞ്ഞ് ചി​ല അ​ഭി​ഭാ​ഷ​ക​ര്‍ പ​ണം വാ​ങ്ങു​ന്ന​താ​യാ​ണ് കോ​ഴി​ക്കോ​ട് പൂ​ത്തൂ​ർ​മ​ഠം സ്വ​ദേ​ശി​യു​ടെ ആ​ക്ഷേ​പം.

ഇ​തേ​ക്കു​റി​ച്ച് ഹൈ​ക്കോ​ട​തി​ക്ക​ട​ക്കം പ​രാ​തി അ​യ​ക്കാ​നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​നം.

കോ​ട​തി​ക്കു​ള്ളി​ല്‍​ നി​ങ്ങ​ള്‍ കൂ​ട്ടി​ല്‍ ക​യ​റേ​ണ്ടി​വ​രും പി​ന്നെ​യും പി​ഴ ഈ​ടാ​ക്കും എ​ന്നി​ങ്ങ​നെ​യൊ​ക്കെ​ പ​റ​ഞ്ഞാ​ണ് അ​ഭി​ഭാ​ഷ​ക​ര്‍ ഭീ​തി​ വി​ത​യ്ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ല്‍ പി​ഴ അ​ട​യ്ക്കാ​ന്‍ വ​ന്ന​യാ​ളോ​ട് 11,000 രൂ​പ​യാ​ണ് അ​ഭി​ഭാ​ഷ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. 10,500 രൂ​പ​യാ​യി​രു​ന്നു പി​ഴ​ത്തു​ക.

പി​ഴ​ത്തു​ക വ​ര്‍​ധി​പ്പി​ക്കു​ക​യും മേ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കു​ക​യും ചെ​യ്ത​തോ​ടെ ശ​രി​ക്കും കോ​ള​ടി​ച്ച​ത് ‘കാ​ന്‍​വാ​സ്’​അ​ഭി​ഭാ​ഷ​ക​ര്‍​ക്കാ​ണ്.

പ​ല​രും രാ​വി​ലെ മു​ത​ല്‍ ത​ന്നെ സ​മ​ന്‍​സു​മാ​യി കോ​ട​തി​യി​ല്‍ എ​ത്തു​ന്ന​വ​രെ കാ​ത്തി​രി​പ്പാ​ണ്. ഇ​ന്ന് ജോ​ലി​ക്ക് പോ​കാ​ന്‍ ക​ഴി​യി​ല്ല, കോ​ട​തി​യി​ല്‍ ക​യ​റി​യാ​ല്‍ സ​മ​യം വൈ​കും തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചി​ല ജൂ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​ര്‍ കേ​സ് പി​ടി​ക്കു​ന്ന​ത്.

ട്രാ​ഫി​ക് നി​യ​മ ലം​ഘ​നം, പൊ​തു സ്ഥ​ല​ത്ത് മ​ദ്യ​പാ​നം, മ​ദ്യ​പി​ച്ച് പൊ​തു സ്ഥ​ല​ത്ത് ബ​ഹ​ള​മു​ണ്ടാ​ക്കു​ക തു​ട​ങ്ങി​യ കേ​സു​ക​ളി​ല്‍​പെ​ടു​ന്ന​വ​രാ​ണ് ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​ത്. പ​ല​രും ആ​ദ്യ​മാ​യി കോ​ട​തി​യി​ല്‍ എ​ത്തു​ന്ന​വ​രു​മാ​യി​രി​ക്കും.

വി​ചാ​ര​ണ തീ​യ​തി​ക്ക് മാ​സ​ങ്ങ​ള്‍​ക്കു മു​മ്പു​ത​ന്നെ പെ​റ്റി​കേ​സ് പ്ര​തി​ക​ള്‍​ക്ക് കോ​ട​തി സ​മ​ന്‍​സ് അ​യ​യ്ക്കും. എ​ന്നാ​ല്‍ ചി​ല പൊ​ലീ​സു​കാ​ര്‍ വി​ചാ​ര​ണ ദി​വ​സ​വും ത​ലേ​ന്നും മാ​ത്രം സ​മ​ന്‍​സ് വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന​ പ​തി​വു​മു​ണ്ട്.

കോ​ട​തി സ​മ​ന്‍​സു​ക​ള്‍ വൈ​കി​പ്പി​ച്ച് വാ​റ​ണ്ട് ഉ​ത്ത​ര​വാ​ക്കി​യ​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ക്ഷി​ക​ളി​ല്‍​നി​ന്ന് വ​ന്‍ തു​ക വാ​ങ്ങു​ന്നെ​ന്ന അ​ക്ഷേ​പ​വു​മു​ണ്ട്. പെ​റ്റി​കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ​യാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളും ഏ​റി​വ​രു​ന്ന​തെ​ന്ന് ഇ​ര​യാ​യ​വ​ര്‍ പ​റ​യു​ന്നു.

Related posts

Leave a Comment