കാറിലിരുന്ന യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസ്; 25 വയസിൽ താഴെയുള്ള 5 യുവാക്കൾ പിടിയിൽ

ചാ​ല​ക്കു​ടി: സൗ​ത്ത് ജം​ഗ്ഷ​നി​ൽ ഹൈ​വേ​യ്ക്ക് അ​രി​കി​ലു​ള്ള ബാ​ർ ഹോ​ട്ട​ലി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പോ​ട്ട ശാ​സ്താം​കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ ഒാ​ളാ​പ്പി​ള്ളി കാ​ർ​ത്തി​ക് (23), ഒാ​ളാ​പ്പി​ള്ളി ഋ​തി​ക് (20), മാ​രാ​ത്ത് റി​ജു (25), ചാ​ല​ക്കു​ടി തൃ​ക്കാ​ശേ​രി അ​ജ​യ് (23), പോ​ത്ത് വാ​ഴ​ക്കു​ന്ന് ബ​ദ്സ​ദേം ഡാ​നീ​യ​ൽ (24) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ ഹൈ​വേ​യ്ക്ക് അ​രി​കി​ലു​ള്ള ബാ​റി​നു​മു​ന്നി​ൽ കാ​ർ നി​ർ​ത്തി കാ​റി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​ടെ ഭ​ർ​ത്താ​വും സ​ഹോ​ദ​ര​നും ബാ​റി​ലേ​ക്ക് പോ​യ സ​മ​യ​ത്ത് ഏ​താ​നും യു​വാ​ക്ക​ൾ വ​ന്ന് യു​വ​തി​യെ കാ​റി​ൽ​നി​ന്നും ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ബാ​റി​ൽ​നി​ന്നും തി​രി​ച്ചു​വ​ന്ന ഭ​ർ​ത്താ​വും സ​ഹോ​ദ​ര​നും ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​വ​രെ ആ​ക്ര​മി​ച്ചു. യു​വ​തി ചാ​ല​ക്കു​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്നാ​ണ് യു​വാ​ക്ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Related posts

Leave a Comment