രണ്ടു ചാക്ക് പ്രാവിൻ കാഷ്‌‌ഠം നിറച്ചുവച്ചതാ സാറൻമാരേ, ഇപ്പോ കാണാനില്ല! സംഭവം കോട്ടയം മെഡിക്കല്‍ കോളജില്‍

ഗാ​ന്ധി​ന​ഗ​ർ: ചാ​ക്കി​ൽ നി​റ​ച്ചുവ​ച്ച പ്രാ​വി​ൻ കാ​ഷ്‌‌ഠം കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്ക് ത​ർ​ക്കം. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെഎ​സ്ഇ ​ബി സ​ബ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

സ​ബ് സ്റ്റേ​ഷ​ന്‍റെ മേ​ൽ​ക്കൂര​യി​ലെ സീലിം​ഗ് അ​ട​ർ​ന്നു താ​ഴെ വീ​ഴു​ക പ​തി​വാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി സീലിം​ഗ് വീ​ഴു​വാ​ൻ തു​ട​ങ്ങി​യി​ട്ട്. സീലിം​ഗ് ഇ​ല്ലാ​ത്ത​തി​നാ​ൽ നൂ​റു ക​ണ​ക്കി​ന് പ്രാ​വു​ക​ൾ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച് കാ​ഷ്ഠിക്കു​ക​യും കൂ​ടു കു​ട്ടു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തു മൂ​ലം ആ​ശു​പ​ത്രി​യി​ലേ​ക്ക് വൈ​ദ്യു​തി ന​ൽ​കു​ന്ന പാ​ന​ൽ ബോ​ർ​ഡ് ചി​ല സ​മ​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​കു​ന്നു. കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ പ്രാ​വു​ക​ൾ പ്ര​വേ​ശി​ച്ച് പാ​ന​ൽ ബോ​ർ​ഡി​ലേ​ക്ക് കാ​ഷ്‌‌ഠിക്കു​ന്ന​താ​ണ് വൈ​ദ്യു​തി ബ​ന്ധം നി​ല​യ്ക്കാ​ൻ കാ​ര​ണ​മെ​ന്നും അ​തി​നാ​ൽ പ്രാ​വു​ക​ൾ പ്ര​വേ​ശി​ക്കാ​തി​രി​ക്കു​വാ​ൻ കെ​ട്ടി​ട​ത്തി​ന് സീ​ലിം​ഗ് നി​ർ​മിക്ക​ണ​മെ​ന്നും കെഎ​സ്ഇബി ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ന്നു.

ഒ​രു വ​ർ​ഷ​മാ​യി ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യം ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ രാ​ഷ്‌‌ട്രദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​. എ​ൻ​ജി​നിയ​ർ മാ​യാ സു​നി​ൽ ഇ​ട​പെ​ടു​ക​യും വെ​ള്ളി​യാ​ഴ്ച മേ​ൽ​ക്കൂ​ര നി​ർ​മാണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

മേ​ൽ​ക്കൂ​ര​യു​ടെ അ​വശേ​ഷി​ച്ച ഭാ​ഗം പൊ​ളി​ച്ചു. ഈ ​സ​മ​യം പ്രാ​വി​ൻ കാ​ഷ്ഠം ത​റ​യി​ലേ​ക്ക് വീ​ഴു​വാ​ൻ തു​ട​ങ്ങി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ ശു​ചീക​ര​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ വി​ളി​ച്ചു വ​രു​ത്തി വൃ​ത്തി​യാ​ക്കി. വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ര​ണ്ട് ചാ​ക്കി​ൽ കാഷ്ഠം നി​റ​ച്ചു വ​ച്ചു.

പി​ന്നീ​ട് ചാ​ക്കി​ന്‍റെ എ​ണ്ണം തി​ക​യാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ മൂ​ന്നു ചാ​ക്കു കൂ​ടി കൊ​ണ്ടു​വ​ന്ന​പ്പോ​ൾ ആ​ദ്യം നി​റ​ച്ചു വ​ച്ച ര​ണ്ട് ചാ​ക്ക് കാ​ഷ്ഠം കാ​ണാ​താ​യി. ഇ​തേ ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യി. ത​ർ​ക്ക​വും ബ​ഹ​ള​വും രൂ​ക്ഷ​മാ​യ​തോ​ടെ ജീ​വ​ന​ക്കാ​ർ ത​ന്നെ എ​ടു​ത്തു മാ​റ്റി​യ​താ​ണെ​ന്ന് സമ്മ​തി​ച്ച​തോ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts