ആ കുറിപ്പിൽ കള്ളൻ വേദനയോടെ  ഇങ്ങനെ എഴുതി; മോഷണം നടത്തി മടങ്ങുമ്പോൾ അപകടം; ആശുപത്രിയിൽ കിടക്കയിൽ  മോഷ്ടാവ് മാനസാന്തരപ്പെട്ടു; മോ​ഷ​ണ​മു​ത​ലു​ക​ൾ പോലീസ് സ്റ്റേഷനിൽ എത്തിച്ചു

പെ​രു​വ​ന്താ​നം: മോ​ഷ​ണ​ത്തി​ന്ശേ​ഷ​മു​ണ്ടാ​യ അ​പ​ക​ടം മോ​ഷ്ടാ​വി​ന് മാ​ന​സാ​ന്ത​ര​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​തോ​ടെ മോ​ഷ​ണ​മു​ത​ലു​ക​ൾ തി​രി​കെ ന​ൽ​കി. ക​ണ​യ​ങ്ക​വ​യ​ൽ, വാ​ത​ല്ലൂ​ർ, ജോ​ർ​ജ്കു​ട്ടി​യു​ടെ 250 രൂ​പ​യ​ട​ങ്ങി​യ പ​ഴ്സ്, ആ​ധാ​ർ കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്നി​വ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗ് മു​ണ്ട​ക്ക​യ​ത്തു നി​ന്നും മോ​ഷ​ണം പോ​യി​രു​ന്നു.

മോ​ഷ​ണ​ത്തി​നു ശേ​ഷം മ​ട​ങ്ങും വ​ഴി മോ​ഷ്ടാ​വ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ആ​ശു​പ​ത്രിക്കിട​ക്ക​യി​ലു​മാ​യി. മാ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന ഇ​യാ​ൾക്ക് ആ​ശു​പ​ത്രി വാ​സ​ത്തി​നി​ടെ​യാ​ണ് മാ​ന​സാ​ന്ത​രം ഉ​ണ്ടാ​യ​ത്. ബാ​ഗ് മോ​ഷ്ടി​ച്ച​തി​നാ​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്ന് മ​ന​സി​ലാ​യ​താ​യും ഇ​നി ഇ​ത്ത​രം തെ​റ്റ് ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും കു​റി​പ്പു സ​ഹി​തം മോ​ഷ​ണ​മു​ത​ലു​ക​ൾ പെ​രു​വ​ന്താ​നം പോ​ലീ​സി​ന് ത​പാ​ൽ മാ​ർ​ഗം അ​യ​ച്ചാ​ണ് ഇ​യാ​ൾ പ്രാ​യ​ശ്ചി​ത്തം ചെ​യ്ത​ത്.

Related posts