അബി കണ്ട സ്വപ്‌നങ്ങളെല്ലാം ഇനി നിന്നിലൂടെ നടക്കും! ഗംഭീരമായി മോനേ…; കുമ്പളങ്ങി നൈറ്റ്‌സിലെ ഷെയ്ന്‍ നിഗത്തിന്റെ പ്രകടനത്തിന് അഭിനന്ദനവും ആശംസകളുമായി നാദിര്‍ഷ

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ വിജയവും അതിലെ അഭിനേതാക്കളുടെ അതിഗംഭീര പ്രകടനവുമാണ് ഇപ്പോള്‍ സിനിമാലോകത്ത് ചര്‍ച്ചാ വിഷയം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച, അന്തരിച്ച് മിമിക്രി ആര്‍ട്ടിസ്റ്റ് അമബിയുടെ മകന്‍ ഷെയ്ന്‍ നിഗത്തിന്റെ അഭിന. മികവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ സംവിധായകന്‍ നാദിര്‍ഷ.

ഫേസ്ബുക്കിലൂടെയാണ് ഷെയ്‌ന്റെ പ്രകടത്തിലൂടെ തനിക്കുണ്ടായ സന്തോഷത്തെക്കുറിച്ച് നാദിര്‍ഷ പങ്കുവച്ചത്. അച്ഛന്‍ അബി കണ്ട സ്വപ്നം മകന്‍ യാഥാര്‍ഥ്യമാക്കുമെന്നും അതിഗംഭീരമായി അവന്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും നാദിര്‍ഷ കുറിച്ചു. നാദിര്‍ഷയുടെ വാക്കുകള്‍ ഇങ്ങനെ…

‘കുറേനാള്‍ മുന്‍പ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാന്‍ അബിയോട് പറഞ്ഞു, ‘നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകന്‍ വരും’. അത് ഇനിയുള്ള നാളുകളില്‍ യാഥാര്‍ഥ്യമാക്കുന്ന പ്രകടനമാണ് ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയില്‍ ഷെയ്‌നിന്റേത്. അതിഗംഭീരമായി മോനെ…’നാദിര്‍ഷ പറഞ്ഞു.

ചിത്രത്തില്‍ ബോബി എന്ന കഥാപാത്രത്തെയായിരുന്നു ഷെയ്ന്‍ അവതരിപ്പിച്ചത്. കാമുകനായും സഹോദരനായും ചിത്രത്തില്‍ ഷെയ്ന്‍ തിളങ്ങിയിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് മുഴുവനായും ലഭിക്കുന്നത്.

Related posts