പി​ലാ​ത്ത​റ ബോം​ബ് സ്ഫോ​ട​നം; പോ​ലീ​സ് ഒ​ളി​ച്ചു​ക​ളി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം

പ​രി​യാ​രം: പി​ലാ​ത്ത​റ​യി​ല്‍ നേ​ര​ത്തെ ബോം​ബേ​റു​ണ്ടാ​യ കെ.​ജെ.​ഷാ​ല​റ്റി​ന്‍റെ വീ​ടി​നു സ​മീ​പ​മു​ണ്ടാ​യ ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ല്‍ പോ​ലീ​സ് ഒ​ളി​ച്ചു​ക​ളി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ബു​ധ​നാ​ഴ്ച രാ​ത്രി 9.15 നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സ്ഫോ​ട​ന ശ​ബ്ദംകേ​ട്ട​ത്. പ​രി​സ​ര​വാ​സി​ക​ളും നാ​ട്ടു​കാ​രും സ്‌​ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വെ​ടി​മ​രു​ന്നി​ന്‍റെ രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ലാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

പ​രി​യാ​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ കൊ​ണ്ടു​പോ​യ​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ളാ​യ നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​വ​ശി​ഷ്ട​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നു​മാ​ണ് പോ​ലീ​സ് ഭാ​ഷ്യം.ക​ഴി​ഞ്ഞ മാ​സം 19 ന് ​ബോം​ബാ​ക്ര​മ​ണം ന​ട​ന്ന പി​ലാ​ത്ത​റ സി​എം ന​ഗ​റി​ലെ കെ.​ജെ.​ഷാ​ല​റ്റി​ന്‍റെ വീ​ടി​നു 25 മീ​റ്റ​ര്‍ മാ​റി​യാ​യി​രു​ന്നു സ്ഫോ​ട​നം ന​ട​ന്ന​ത്.

ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ സ്ഫോ​ട​നശ​ബ്ദം കേ​ട്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. സ്‌​ഫോ​ട​നം ന​ട​ന്ന​തി​നു സ​മീ​പ​ത്തെ ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ പ​രി​സ​ര​ത്ത് നേ​ര​ത്തെ സൂ​ക്ഷി​ച്ചി​രു​ന്ന സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച​താ​ണോയെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. പ്ര​ദേ​ശ​ത്ത് ബോം​ബ് ശേ​ഖ​ര​മു​ണ്ടെ​ന്ന സം​ശ​യം നേ​ര​ത്തെത​ന്നെ ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​ന്ന് ബോം​ബ് സ്‌​ക്വാ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് സൂ​ചി​പ്പി​ച്ചു.

എ​ന്നാ​ല്‍ ന​ട​ന്ന​ത് ബോം​ബ് സ്‌​ഫോ​ട​ന​മ​ല്ലെ​ന്നു സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സി​പ്പോ​ള്‍. ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ലെ ജ​മ്പ​ര്‍ എ​ന്ന ഉ​പ​ക​ര​ണം പൊ​ട്ടി​യ​താ​ണെ​ന്നു​ള്ള പ്ര​ചാ​ര​ണ​വും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ന​ട​ന്ന​ത് ബോം​ബ് സ്‌​ഫോ​ട​നംത​ന്നെ​യാ​ണെ​ന്നും പ്ര​ദേ​ശ​ത്ത് ഭീ​തി​ജ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റാരോ വോട്ട് ചെയ്തതായി അറിഞ്ഞതിനെത്തുടർന്ന് പ്രതിഷേധിച്ച് വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ച കെ.​ജെ.​ഷാ​ല​റ്റ് പി​ലാ​ത്ത​റ എ​യു​പി സ്‌​കൂ​ളി​ല്‍ റീ​പോ​ളിം​ഗ് ന​ട​ന്ന മേ​യ് 19 ന് ​വോ​ട്ട് ചെ​യ്യാ​ന്‍ വ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ളിംഗ് ​കേ​ന്ദ്ര​ത്തി​ല്‍ സം​ഘ​ര്‍​ഷ​വും അ​ന്നു രാ​ത്രി അ​വ​രു​ടെ വീ​ടി​നുനേ​രേ ബോം​ബാ​ക്ര​മ​ണ​വും ന​ട​ന്നി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

Related posts