‘പി​ണ​റാ​യി ഭ​ര​ണം ക്രൂ​രം; ന​വ​കേ​ര​ള സ​ദ​സി​ൽ മ​ന്ത്രി​മാ​ർ ഭ​ക്ഷ​ണം ക​ഴി​ച്ച​ത് മാ​ഫി​യ​ക​ൾ പി​രി​ച്ചു ന​ൽ​കി​യ പ​ണം കൊ​ണ്ട്; തു​റ​ന്ന​ടി​ച്ച് ബി. ​അ​ശോ​ക് ഐ​എ​എ​സ്

തി​രു​വ​ന​ന്ത​പു​രം : മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച​തി​ന് സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ഡോ​ക്ട​ർ ബി. ​അ​ശോ​ക് വീ​ണ്ടും അ​ഭി​മു​ഖ​ങ്ങ​ളി​ലൂ​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും പി​ണ​റാ​യി സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്നു. ഇ​ത്ര​യും ക്രൂ​ര​വും ജ​ന​ങ്ങ​ളോ​ട് നി​സം​ഗ​ത​യും പു​ല​ർ​ത്തു​ന്ന ഭ​ര​ണം താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്ന് അ​ശോ​ക് കു​റ്റ​പ്പെ​ടു​ത്തി.

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ പൂ​ർ​ണ പ​രാ​ജ​യ​മാ​ണ്. എ​ൽ​ഡി​എ​ഫി​ൽ പോ​ലും സ​ർ​ക്കാ​രി​ന് വി​ശ്വാ​സ​ത​യി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ കൂ​ട്ടു​കെ​ട്ടും ന​യം മാ​റ്റ​വും ആ​ണ് എ​ല്ലാ​റ്റി​നും കാ​ര​ണം. ഭൂ​രി​പ​ക്ഷ വോ​ട്ടു​ക​ൾ ല​ക്ഷ്യ​മി​ട്ട് അ​യ്യ​പ്പ സം​ഗ​മം ന​ട​ത്തി​യെ​ങ്കി​ലും ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള മാ​പ്പി​ല്ലാ​ത്ത ക്രൂ​ര​ത​യാ​യി മാ​റി. ന്യൂ​ന​പ​ക്ഷ വോ​ട്ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സോ​ഷ്യ​ൽ എ​ൻ​ജി​നി​യ​റിം​ഗ് ക​ളി​ക​ളും പ​രാ​ജ​യ​പ്പെ​ട്ടു.

ആ​രോ​ഗ്യ​വ​കു​പ്പി​ൽ മാ​ത്രം നാ​ൽ​പ​തി​നാ​യി​രം കോ​ടി രൂ​പ കു​ടി​ശി​ക ഉ​ള്ള​പ്പോ​ഴാ​ണ് കോ​ടി​ക​ൾ മു​ടി​ച്ച് ന​വ​കേ​ര​ള സ​ദ​സും യാ​ത്ര​യും ന​ട​ത്തി​യ​ത്. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ പ​ണം പി​രി​ച്ചാ​ണ് മ​ന്ത്രി​മാ​ർ​ക്ക് പോ​ലും അ​ന്ന് ഭ​ക്ഷ​ണം ന​ൽ​കി​യ​ത്. കോ​ടി​ക​ൾ ചെ​ല​വി​ട്ട കി​ഫ്ബി പ​ര​സ്യ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ഉ​ളു​പ്പി​ല്ലാ​യ്മ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും അ​ശോ​ക് പ​രി​ഹ​സി​ച്ചു.

നാ​ലാം തീ​യ​തി ഫ​ലം വ​ന്നാ​ൽ ഇ​ട​തു​മു​ന്ന​ണി​യി​ൽ വ​ൻ പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​കും. ഇ​നി സ​ർ​ക്കാ​ർ മാ​റാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്ര​മു​ള്ള​തി​നാ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി വ​ഴി ന​ൽ​കി​യ ത​ന്‍റെ സ​സ്പെ​ൻ​ഷ​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു .കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വി​സി​യും സൈ​നി​ക ക്ഷേ​മ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു ബി. ​അ​ശോ​ക്.

Related posts

Leave a Comment