എടോ, ഇവിടെ അതൊന്നും നടക്കില്ല..! കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ വേ​രാ​ട്ടം ഉ​ണ്ടാ​ക്കാ​ൻ ആ​ർ​എ​സ്എ​സ് വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ

pinarailകൂ​ത്തു​പ​റ​മ്പ്: ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ചു വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ക്കാ​നാ​ണ് ആ​ർ​എ​സ്എ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ത​നി​ര​പേ​ക്ഷ​ത ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ആ​ർ​എ​സ്എ​സ് പ​ല രീ​തി​യി​ലും ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ ഈ ​കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ ഉ​ദ്ദേ​ശി​ച്ച രീ​തി​യി​ലു​ള്ള വേ​രോ​ട്ട​മു​ണ്ടാ​ക്കാ​ൻ ആ​ർ​എ​സ്എ​സി​നു സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പാ​തി​രി​യാ​ട് വാ​ളാ​ങ്കി​ച്ചാ​ലി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം കെ.​മോ​ഹ​ന​ൻ കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. പി.​ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ.​ശ്രീ​മ​തി എം​പി, പി.​ജ​യ​രാ​ജ​ൻ, കെ.​കെ.​നാ​രാ​യ​ണ​ൻ, കെ. ​മ​നോ​ഹ​ര​ൻ, കെ.​ധ​ന​ഞ്ജ​യ​ൻ, കെ.​വി.​വാ​സു, സി.​പി.​രാ​ജ​ൻ, സി.​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൊ​ല്ല​പ്പെ​ട്ട മോ​ഹ​ന​ന്‍​റെ ഭാ​ര്യ സു​ചി​ത്ര, മ​ക്ക​ളാ​യ മി​ഥു​ൻ, സ്നേ​ഹ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു കു​ടും​ബ സ​ഹാ​യ ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി​യ​ത്.
– See more at:

Related posts