സെൻകുമാർ കേസിൽ സുപ്രീം കോടതി പിഴ വിധിച്ചിട്ടില്ല; 25,000 രൂപ ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി

pinarai-lതിരുവനന്തപുരം: സെൻകുമാർ കേസിൽ സർക്കാരിന് സുപ്രീം കോടതി പിഴ വിധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 25,000 രൂപ ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. കേസിൽ സർക്കാർ മാപ്പ് പറഞ്ഞിട്ടില്ല. സർക്കാർ സ്വീകരിച്ചത് നിയമപരമായ നടപടികൾ മാത്രം. ആവശ്യമായ വിശദീകരണം കോടതിയിൽനിന്നു തേടുകമാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ടിപി. സെൻകുമാർ കേസിൽ സുപ്രീം കോടതി സർക്കാരിന് 25,000 രൂപ പിഴ വിധിച്ച സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് കെ. മുരളീധരനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. അതേസമയം, പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ വിഷയത്തിനെതിരേ സ്പീക്കർ രംഗത്തെത്തി. പ്രാധാന്യമില്ലാത്ത വിഷയങ്ങൾ അടിയന്തരപ്രമേയമായി കൊണ്ടുവരുന്ന പ്രവണത ശരിയല്ലെന്ന് സ്പീക്കർ പറഞ്ഞു.

നോട്ടീസ് അനുവദിക്കരുതെന്ന് നിയമമന്ത്രി എ.കെ. ബാലനും പറഞ്ഞു. ഇതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. വിഷയം അടിയന്തര പ്രധാന്യമുള്ളതും അത്യപൂർവവുമാണ്. കോടതിയുടെ അന്തിമ വിധി വന്ന കേസാണിതെന്നും ചെന്നിത്തല പറഞ്ഞു.

Related posts