വീടിന്റെ മുന്നില്‍ കാറിലിരുന്ന മദ്യപിച്ചത് ചോദ്യം ചെയ്തു, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയും കൂട്ടരും പാതിരാത്രി വീടുകയറി ആക്രമിച്ചു, ഭയന്ന വീട്ടമ്മയും മക്കളും അയല്‍വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു, കോട്ടയം കുമ്മനത്ത് നടന്നത് ഇതൊക്കെ

zzz_local-sfiറോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലിരുന്നു മദ്യപിച്ചതു ചോദ്യം ചെയ്തയാളുടെ വീട് എസ്എഫ്‌ഐ നേതാവിന്റെ സംഘം ആക്രമിച്ചു. കോട്ടയം കുമ്മനം ഇളങ്കാവ് വി.കെ. സുകുവിന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. എസ്എഫ്‌ഐ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു വീട് ആക്രമിച്ചതെന്ന് പരാതിക്കാര്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

സുകുവിന്റെ വീടിനു സമീപം പാര്‍ക്ക് ചെയ്ത കാറിനുള്ളിലിരുന്നു മദ്യപിച്ച ചെറുപ്പക്കാരെ ചോദ്യം ചെയ്തതാണു പ്രകോപനത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. വീടിനു സമീപത്തുനിന്നു കാര്‍ മാറ്റണമെന്നാവശ്യപ്പെട്ടതോടെ ഇവര്‍ സുകുവിനെ അസഭ്യം പറഞ്ഞു. ഇതോടെ വീട്ടിലേക്കു പോയ സുകുവിനെ യുവാക്കള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. സുകുവിന്‍റെ പരാതിയില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. എന്നാല്‍, എസ്എഫ്‌ഐ നേതാവ് മദ്യപിച്ചെന്ന വാര്‍ത്ത എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് ജെയ്ക് സി. തോമസ് നിഷേധിച്ചു.

ശനിയാഴ്ച രാത്രി പത്തു മണിയോടെയാണു സംഭവം. കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപം കല്ലുമട റോഡില്‍ വി.കെ. സുകുവിന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. രാത്രിയില്‍ സുകുവിന്റെ വീടിനു സമീപം പാര്‍ക്ക് ചെയ്ത കാറിനുള്ളിലിരുന്നു മദ്യപിച്ച ചെറുപ്പക്കാരെ ചോദ്യം ചെയ്തതാണു പ്രകോപനത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. വീടിനു സമീപത്തുനിന്നു കാര്‍ മാറ്റണമെന്നാവശ്യപ്പെട്ടതോടെ ഇവര്‍ സുകുവിനെ അസഭ്യം പറഞ്ഞു. ഇതോടെ വീട്ടിലേക്കു പോയ സുകുവിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഘം കല്ലെറിയുകയും ചീത്ത വിളിക്കുകയും ചെയ്തതോടെ സുകുവിന്റെ ഭാര്യയും മക്കളും അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇതിനുശേഷം കൂടുതല്‍ ആളുകളെ കൂട്ടിയെത്തിയാണ് ആക്രമണം നടത്തിയത്. റിജേഷ് കെ. ബാബുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നു വീട്ടുകാര്‍ പൊലീസിനു മൊഴി നല്‍കി. ഇയാളും മറ്റു രണ്ടുപേരുമാണു കാറില്‍ ആദ്യം ഉണ്ടായിരുന്നത്.

Related posts