ഗ​ഗ​ൻ​യാ​ൻ ദൗ​ത്യം ആ​ദ്യ ഘ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത് അ​ഭി​മാ​ന​ക​രം;മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത് ഏ​റെ അ​ഭി​മാ​ന​ക​ര​മാ‌​യ കാ​ര്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​നു​ഷ്യ​രെ 400 കി​ലോ​മീ​റ്റ​ര്‍ ഉ​യ​രെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ എ​ത്തി​ച്ച് താ​ഴെ ഇ​റ​ക്കു​ക​യാ​ണ് ഗ​ഗ​ന്‍​യാ​ന്‍റെ ദൗ​ത്യം.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അദ്ദേഹം ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്. ഇ​ന്ത്യ​യു​ടെ ശാ​സ്ത്ര സാ​ങ്കേ​തി​ക ഗ​വേ​ഷ​ണ രം​ഗ​ത്തെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ചേ​ർ​ത്തു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത് ഏ​റെ അ​ഭി​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണ്.

ഇ​ന്ത്യ​യു​ടെ ശാ​സ്ത്ര സാ​ങ്കേ​തി​ക ഗ​വേ​ഷ​ണ രം​ഗ​ത്തെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​ത്. ഒ​രു സ​മൂ​ഹ​മെ​ന്ന നി​ല​യി​ൽ ന​മ്മു​ടെ ശാ​സ്ത്രാ​വ​ബോ​ധ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നും കൂ​ടു​ത​ൽ സ​മ​ഗ്ര​മാ​യ വ​ള​ർ​ച്ച സാ​ധ്യ​മാ​ക്കാ​നും ഈ ​വി​ജ​യം ശ​ക്തി പ​ക​രും.

ആ ​മു​ന്നേ​റ്റ​ത്തി​ന് ഈ ​പ​രീ​ക്ഷ​ണ​ഫ​ലം വ​ലി​യ ഊ​ർ​ജ്ജ​മാ​വും. ഈ ​ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​യ​ത്നി​ച്ച എ​ല്ലാ​വ​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്ത് ഇ​നി​യും വ​ലി​യ നേ​ട്ട​ങ്ങ​ൾ ഐ. ​എ​സ്.​ആ​ർ.​ഒ.​യ്ക്ക് കൈ​വ​രി​ക്കാ​നാ​ക​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ന്നു.

Related posts

Leave a Comment