മതാചാരങ്ങളിൽനിന്ന് ജനക്കൂട്ടത്തെ ഒഴിവാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി മതമേലധ്യക്ഷന്മാരുമായി വീഡിയോ കോൺഫറൻസിൽ

തൃശൂർ: കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ര​ണി ഉ​ത്സ​വ​ത്തി​ൽ ഇ​ത്ത​വ​ണ ജ​ന​ക്കൂ​ട്ടം ഉ​ണ്ടാ​വു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദ്ദേ​ശി​ച്ചു.

വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ ച​ട​ങ്ങു​ക​ളി​ൽ കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ര​ണി വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ എ​ത്തി​ച്ചേ​രു​ന്ന ഉ​ത്സ​വ​മാ​ണ്. ഉ​ത്സ​വ​ത്തി​ന് പോ​കാ​നൊ​രു​ങ്ങു​ന്ന​വ​രെ അ​ത​ത് ജി​ല്ലാ ക​ല​ക്ട​ർ​മാ​ർ ബ​ന്ധ​പ്പെ​ട്ട് നി​രു​ത്സാ​ഹ​പ്പെ​ടു​ത്ത​ണം. ഉ​ത്സ​വ​ത്തി​ന് ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു.

ഹൈ​ന്ദ​വ – മു​സ്ലിം – ക്രി​സ്ത്യ​ൻ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ച​ട​ങ്ങു​ക​ളി​ൽ ആ​ൾ​ക്കൂ​ട്ട​ത്തെ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സ​മൂ​ഹം വ​ലി​യ വി​പ​ത്ത് നേ​രി​ടു​ന്പോ​ൾ ചെ​റി​യ വി​ഷ​മ​ങ്ങ​ൾ കാ​ര്യ​മാ​ക്കാ​തെ എ​ല്ലാ​വ​രും വി​ശാ​ല മ​ന​സ്ക​രാ​വ​ണം.

വൈ​റ​സി​ന്‍റെ സ​മൂ​ഹ വ്യാ​പ​നം ത​ട​യാ​നാ​ണ് ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്ന​ത്. രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ കെ​യ​ർ സെ​ന്‍റ​റു​ക​ൾ ഒ​രു​ക്കു​ന്ന​തി​ന് ഭാ​ഗ​മാ​യി ക​ര വ്യോ​മ നാ​വി​ക സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ സ്ഥ​ല​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ ക​ല​ക്ട​ർ എ​സ്.​ഷാ​ന​വാ​സി​നൊ​പ്പം വി​വി​ധ മ​ത​സ​മു​ദാ​യ വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​താ​ക്ക​ൾ തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment