തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ സ്വകാര്യ വസതിയിലെത്തിയ ഇഡി ഉദ്യോഗസ്ഥർ സമൻസ് പതിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം.
അതേസമയം, കൈക്കൂലി കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ ചോദ്യം ചെയ്യലിനായി പിണറായി ഇഡിക്ക് മുമ്പില് ഹാജരായേക്കില്ല. നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇഡിക്ക് മറുപടി നൽകാനാണ് നീക്കം.
