മു​ഖ്യ​മ​ന്ത്രി​യു​ടെ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര വി​രു​ന്ന് ഇ​ന്ന്; ഗ​വ​ർ​ണ​ർക്ക് ക്ഷണമില്ല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര വി​രു​ന്ന് ഇ​ന്ന്. ഗ​വ​ർ​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ വി​രു​ന്നി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടി​ല്ല. ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​ക്ക് മാ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ലെ ച​ട​ങ്ങി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളാ​കും പ​ങ്കെ​ടു​ക്കു​ക. മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​ർ, വി​വി​ധ സാ​മു​ദാ​യി​ക-​സം​ഘ​ട​നാ നേ​താ​ക്ക​ൾ, പൗ​ര​പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

സ​ജി ചെ​റി​യാ​ൻ വി​വാ​ദ പ​രാ​മ​ർ​ശം തി​രു​ത്തി​യ​തി​നാ​ൽ കെ​സി​ബി​സി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ​ട​ക്കം കോ​ൺ​ഗ്ര​സ്, ബി​ജെ​പി നേ​താ​ക്ക​ൾ​ക്കും ക്ഷ​ണ​മു​ണ്ടെ​ങ്കി​ലും ഇ​വ​രാ​രും വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല.

കൂ​ടാ​തെ ഇ​ന്ന് സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗം ചേ​രു​ന്നു​ണ്ട്. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ തി​യതി ഇ​ന്ന​ത്തെ യോ​ഗം പ​രി​ഗ​ണി​ച്ചേ​ക്കും.​ഒ​ന്ന​ര മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് മ​ന്ത്രി​സ​ഭാ യോ​ഗം തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്ന​ത്. ഗ​ണേ​ഷ് കു​മാ​റും രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും മ​ന്ത്രി​മാ​രാ​യ ശേ​ഷം ചേ​രു​ന്ന ആ​ദ്യ കാ​ബി​ന​റ്റ് യോ​ഗം കൂ​ടി​യാ​ണ്.

Related posts

Leave a Comment