അ​ഫ്ഗാ​നി​സ്ഥാ​നി​ൽ അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ര​ണ്ടു ഭൂ​ച​ല​നം

ഫൈ​സാ​ബാ​ദ്: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ര​ണ്ടു ഭൂ​ച​ല​ന​ങ്ങ​ൾ. ഫൈ​സാ​ബാ​ദി​ൽ​നി​ന്നു 100 കി​ലോ​മീ​റ്റ​ർ കി​ഴ​ക്കാ​യി ഇ​ന്നു പു​ല​ർ​ച്ചെ 12.28നാ​യി​രു​ന്നു 4.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ആ​ദ്യ​ഭൂ​ച​ല​നം. ‌

ഫൈ​സാ​ബാ​ദി​ൽ​നി​ന്നു 126 കി​ലോ​മീ​റ്റ​ർ കി​ഴ​ക്കാ​യി പു​ല​ർ​ച്ചെ 12.55ന് ​റി​ക്ട​ർ സ്‌​കെ​യി​ലി​ൽ 4.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ര​ണ്ടാ​മ​ത്തെ ഭൂ​ച​ല​നം ഉ​ണ്ടാ​യി. ആ​ള​പാ​യ​മോ വ​സ്തു​വ​ക​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

2023 ഡി​സം​ബ​ർ 12ന് ​റി​ക്ട​ർ സ്കെ​യി​ലി​ൽ 5.2 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പം അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ, പ​ടി​ഞ്ഞാ​റ​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 6.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​വും ഉ​ണ്ടാ​യി. ര​ണ്ടാ​യി​ര​ത്തോ​ളം പേ​രാ​ണ് അ​ന്നു മ​രി​ച്ച​ത്.

പു​തു​വ​ത്സ​ര ദി​ന​ത്തി​ല്‍ ജ​പ്പാ​നി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 50 പേ​ര്‍ മ​രി​ച്ചി​രു​ന്നു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 7.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണു ജ​പ്പാ​നെ വി​റ​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ രാ​ജ്യ​ത്ത് 155 ഭൂ​ച​ല​ന​ങ്ങ​ളും ഉ​ണ്ടാ​യി.

Related posts

Leave a Comment