‘ഇ​ന്നീ പാ​ർ​ട്ടി ലോ​ക​മെ​ങ്ങും ശോ​ഭി​ച്ചീ​ടും കാ​ര​ണ​ഭൂ​ത​ൻ”: അ​ന്ന് വാ​ഴ്ത്തി​പ്പാ​ടാ​ൻ ആ​വേ​ശം, ഇ​ന്ന് രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ആ​ക്രോ​ശം: പി​ണ​റാ​യി വി​ജ​യ​ൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വെ​യ്ക്ക​ണ​മെ​ന്ന് ‘കാ​ര​ണ​ഭൂ​ത​ൻ’ മെ​ഗാ​തി​രു​വാ​തി​ര​യു​ടെ സം​ഘാ​ട​ക​ൻ

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പാ​റ​ശാ​ല ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്.‌ അ​ജ​യ​കു​മാ​ർ. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം വി​ല​യി​രു​ത്താ​ൻ ചേ​ർ​ന്ന ഏ​രി​യാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് അ​ജ​യ​കു​മാ​ർ ത​ന്‍റെ നി​ല​പാ​ട് അ​റി​യി​ച്ച​ത്.

സി​പി​ഐ​എ​മ്മി​ന്‍റെ ക​ഴി​ഞ്ഞ സ​മ്മേ​ള​ന കാ​ല​ത്ത് പാ​റ​ശാ​ല​യി​ൽ അ​വ​ത​രി​പ്പി​ച്ച മെ​ഗാ തി​രു​വാ​തി​ര എ​ന്ന പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ൻ കൂ​ടി​യാ​യി​രു​ന്നു എ​സ്. അ​ജ​യ​കു​മാ​ർ.

‘ഇ​ന്നീ പാ​ർ​ട്ടി ലോ​ക​മെ​ങ്ങും ശോ​ഭി​ച്ചീ​ടും കാ​ര​ണ​ഭൂ​ത​ൻ എ​ന്ന് തു​ട​ങ്ങു​ന്ന തി​രു​വാ​തി​ര ഗാ​നം വ​ലി​യ വി​വാ​ദ​ത്തി​ന് വ​ഴി​തെ​ളി​ച്ചി​രു​ന്നു.

Related posts

Leave a Comment