പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടി​നു​മു​ന്നി​ലെ വി​വാ​ദ പോ​ലീ​സ് ജീ​പ്പ് മാ​റ്റി; പ​ക​രം പു​തി​യ ഷെ​ൽ​ട്ട​ർ നി​ർ​മി​ക്കും

ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ണ്ണൂ​ർ പി​ണ​റാ​യി​യി​ലെ ‘പ്ര​വി​ക്’ വീ​ടി​നു​മു​ന്നി​ൽ സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വി​വാ​ദ പൊ​ലീ​സ് ജീ​പ്പ് മാ​റ്റി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ർ വി​ശ്ര​മ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന KL 01 BR 9569 എ​ന്ന ന​മ്പ​റി​ലു​ള്ള ജീ​പ്പ് മാ​റ്റി​യ​ത്.

പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് ഈ ​ജീ​പ്പി​ൽ പൊ​ലി​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഒ​രു എ​സ്ഐ​യും ര​ണ്ട് പൊ​ലീ​സു​കാ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​യി​രു​ന്നു ആ ​സ​മ​യ​ത്ത് ഇ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​ത്ത ഈ ​ജീ​പ്പി​ൽ പൊ​ലീ​സു​കാ​ർ ദു​രി​ത​പൂ​ർ​വം ക​ഴി​യു​ന്ന​ത് നേ​ര​ത്തെ വ​ലി​യ തോ​തി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു.

ജീ​പ്പ് മാ​റ്റി​യെ​ങ്കി​ലും പ​ക​രം സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സു​കാ​ർ​ക്കാ​യി വീ​ടി​ന് സ​മീ​പം പു​തി​യ ഷെ​ൽ​ട്ട​ർ നി​ർ​മ്മി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

Related posts

Leave a Comment