പേടിക്കേണ്ട ഞാനില്ലേ കൂടെ..!കടം തിരിച്ചടയ്ക്കാൻ പറ്റാത്തതിനെ തുടർന്ന് സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റി ജപ്തി ചെയ്ത് ഇറക്കിവിട്ട വൃദ്ധദന്പതി കൾക്കു വീട് നഷ്ടമാകില്ലെന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്

എ​റ​ണാ​കു​ളം: പ​ത്തു​വ​ർ​ഷം മു​ന്പ് ഒ​ന്ന​ര​ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജ​പ്തി ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​ന്ന വൃ​ദ്ധ​ദ​ന്പ​തി​ക​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ​ന്ദ​ർ​ശി​ച്ചു. മ​ക​ൻ ദി​നേ​ശ​ൻ, മ​രു​മ​ക​ൾ മാ​യ, പേ​ര​ക്കു​ട്ടി​ക​ളാ​യ മാ​ന​സി, നന്‍മ ​എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് രാ​മ​ൻ കോ​ര​ങ്ങാ​ത്തും ഭാ​ര്യ വി​ലാ​സി​നി​യും സ​ന്ദ​ർ​ശി​ച്ച​ത്. എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

വീ​ട്ടി​ൽ തു​ട​ർ​ന്നും താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി വി​ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വൃ​ദ്ധ​ദ​ന്പ​തി​ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി. ആ​ശ​ങ്ക​ക​ൾ വേ​ണ്ടെ​ന്നും വീ​ട്ടി​ൽ​ത്ത​ന്നെ താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു.

എ​ണ്‍​പ​തു​കാ​ര​നാ​യ രാ​മ​ൻ കോ​ര​ങ്ങാ​ട്ടി​നെ​യും ഭാ​ര്യ വി​ലാ​സി​നി​യെ​യും ജ​പ്തി ന​ട​പ​ടി​ക​ളെ തു​ട​ർ​ന്നു നേ​ര​ത്തെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി വി​ട്ടി​രു​ന്നു. സി​പി​എം ഭ​ര​ണ​ത്തി​ലു​ള്ള തൃ​പ്പൂ​ണി​ത്ത​റ ഹൗ​സിം​ഗ് കോ​ർ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടേ​താ​ണ് ക്രൂ​ര​മാ​യ ന​ട​പ​ടി. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടി​ട​പെ​ട്ട് ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

കി​ട​പ്പാ​ടം ജ​പ്തി ചെ​യ്യി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യു​ടെ പേ​രി​ൽ ക്ഷ​യ​രോ​ഗ ബാ​ധി​ത​രാ​യ വൃ​ദ്ധ​ദ​ന്പ​തി​ക​ളെ വീ​ട്ടി​ൽ​നി​ന്നി​റ​ക്കി വി​ട്ട​ത്.

Related posts