പിറ്റ്ബുളിനെ ഉപേക്ഷിച്ചതല്ല, കാണാതായത്; കൊച്ചിയെ ഭീതിയിലാഴ്ത്തിയ നായയെ തേടി ഉടമ എത്തി

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ അ​ല​ഞ്ഞു​ന​ട​ന്ന പി​റ്റ്ബു​ള്‍ ഇ​ന​ത്തി​ല്‍​പെ​ട്ട നാ​യ​യെ ഉ​ട​മ​യ്ക്ക് കൈ​മാ​റി. കൊ​ച്ചി സ്വ​ദേ​ശി​യാ​യ സം​ഗീ​തി​ന് ആ​ണ് നാ​യ​യെ കൈ​മാ​റി​യ​ത്. നാ​യ​യെ ഉ​പേ​ക്ഷി​ച്ച​ത​ല്ല, വീ​ട്ടി​ല്‍ നി​ന്നും കാ​ണാ​താ​വു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് സം​ഗീ​ത് പ​റ​ഞ്ഞ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​ഴി​ന് ആ​ണ് സം​ഗീ​ത് സൗ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്.

നാ​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് പോ​ലീ​സ് നാ​യ​യെ കൈ​മാ​റാ​ന്‍ തീ​രു​മാ​നി​ച്ച​ത്. തു​ട​ര്‍​ന്ന് റെ​സ്‌​ക്യൂ ഹോം ​അ​ധി​കൃ​ത​ര്‍ എ​ത്തി നാ​യ​യെ ഉ​ട​മ​യ്ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​തി​യാ​യ രേ​ക​ള്‍ ഇ​ല്ലാ​തെ​യാ​ണ് നാ​യ​യെ വി​ട്ടു​കൊ​ടു​ത്ത​തെന്ന് ആ​നി​മ​ല്‍ റെ​സ്‌​ക്യൂ ടീം ആ​രോ​പിച്ചു.

നാ​യ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ ഇ​ല്ലാ​തെ​യാ​ണ് കൈ​മാ​റി​യ​ത് എ​ന്ന് റെ​സ്‌​ക്യൂ ഹോം ​അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. അ​പ​ക​ട​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ പി​റ്റ്ബു​ള്‍ നാ​യ​യെ ഞാ​യ​റാ​ഴ്ച​യാ​ണ് സു​ഭാ​ഷ് പാ​ര്‍​ക്ക് പ​രി​സ​ര​ത്ത് ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ടു ദി​വ​സ​മാ​യി നാ​യ തെ​രു​വി​ല്‍ അ​ല​ഞ്ഞു​ന​ട​ക്കു​ക​യാ​യി​രു​ന്നു. സു​ഭാ​ഷ് പാ​ര്‍​ക്ക് അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​നി​മ​ല്‍ റെ​സ്‌​ക്യൂ ടീം ​എ​ത്തി നാ​യ​യെ കൊ​ണ്ടു​പോ​യ​ത്.

Related posts

Leave a Comment