ഒരുകൈ നോക്കുന്നോ..‍? ഒരു പിസയും രണ്ടുഗ്ലാസ് മിൽക്ക് ഷേക്കും കഴിച്ചാൽ 500 യൂറോ സമ്മാനം..!

ഒരു പിസയും രണ്ടുഗ്ലാസ് മിൽക്ക് ഷേക്കും കഴിച്ചാൽ 500 യൂറോ സമ്മാനം. കേട്ടിട്ടു കണ്ണുതള്ളാൻ വരട്ടെ. സംഗതി അത്ര ഈസിയല്ല. 32 മി​നി​ട്ടു കൊ​ണ്ട് 32 ഇ​ഞ്ച് വ​ലി​പ്പ​മു​ള്ള പി​സ​യും ര​ണ്ട് ഗ്ലാ​സ് മി​ൽ​ക്ക് ഷേ​ക്കുമാണ് അകത്താക്കേണ്ടത്. അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​നി​ലു​ള​ള ഒ​രു പി​സാ ഷോ​പ്പി​ലാ​ണ് സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​വാ​ൻ ഉ​ട​മ ഇ​ത്ത​ര​മൊ​രു വെ​ല്ലു​വി​ളി ന​ട​ത്തു​ന്ന​ത്.

മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് 2015ലാ​ണ് ക​ട​യു​ടമ ഈ ​വാ​ഗ്ദാ​നം ആ​രം​ഭി​ച്ച​ത്. പി​സ മു​ഴു​വ​ൻ ക​ഴി​ക്കു​ന്ന​യാ​ൾ​ക്ക് പ​ണം ന​ൽ​കു​ന്ന​ത് മാ​ത്ര​മ​ല്ല അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ൽ നി​ന്നും ഇ​തി​ന്‍റെ പ​ണം ഈ​ടാ​ക്കി​ല്ലെ​ന്നും ഉ​ട​മ പ​റ​യു​ന്നു. എ​ന്നാ​ൽ നാ​ളു​ക​ൾ പി​ന്നി​ട്ടി​ട്ടും ഒ​രാ​ൾ​ക്കു പോ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ വെ​ല്ലു​വി​ളി​യെ തോ​ൽ​പ്പി​ക്കു​വാ​ൻ സാ​ധി​ച്ചി​ല്ല.

ആ​ദ്യം 50 യൂ​റോ​യാ​ണ് അ​ദ്ദേ​ഹം വെ​ല്ലു​വി​ളി​യി​ൽ വി​ജ​യി​ക്കു​ന്ന​യാ​ൾ​ക്ക് ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ തു​ക. എ​ന്നാ​ൽ നാ​ളു​ക​ൾ പി​ന്നി​ട്ടി​ട്ടും ആ​ർ​ക്കും വി​ജ​യി​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​തി​നാ​ൽ 50 യൂ​റോ 500 യൂ​റോ​യാ​യി വ​ർ​ദ്ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു​വ​രെ വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ചു വ​ന്ന് ശ്ര​മി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട​വ​ർ 100 പേ​രാ​ണ്. ആ​രും ഈ ​വെ​ല്ലു​വി​ളി​യി​ൽ ത​ന്നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ല്ലെ​ന്നാ​ണ് ക​ട​യു​ട​മ​യു​ടെ ആ​ത്മ​വി​ശ്വാ​സം. വെ​ല്ലി​വി​ളി ഏ​റ്റെ​ടു​ത്ത് ഇ​നി​യും ആ​ളു​ക​ൾ ഇ​വി​ടെ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഒ​രാ​ൾ​ക്കു പോ​ലും 32 ഇ​ഞ്ച് വ​ലി​പ്പ​മു​ള്ള പി​സ ക​ഴി​ക്കു​വാ​ൻ സാ​ധി​ക്കു​ന്നി​ല്ല.

Related posts