ച​ട്ടീം ക​ല​വും കൊ​ണ്ട് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മൊ​രു​ക്കി ഡാ​വി​ഞ്ചി സു​രേ​ഷ്; മോ​ഹ​ൻ​ലാ​ൽ ഡാ​വി​ഞ്ചി സു​രേ​ഷി​നെ നേ​രി​ട്ട് വി​ളി​ച്ചു അ​ഭി​ന​ന്ദ​നം അ​റി​യിച്ചു

 ശ്രീ​രാ​യ​ണ​പു​രം : അ​ടു​ക്ക​ള​യി​ലെ ച​ട്ടീം ക​ല​വും പാ​ത്ര​ങ്ങ​ളും പാ​ച​ക​ത്തി​ന് മാ​ത്ര​മ​ല്ല ചി​ത്ര​ങ്ങ​ളൊ​രു​ക്കാ​നും സാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ക​ലാ രം​ഗ​ത്തു ഏ​റെ ശ്ര​ദ്ധേ​യ​നാ​യ ഡാ​വി​ഞ്ചി സു​രേ​ഷ്. വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ച​ട്ടീം ക​ല​വും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യെ ഉ​പ​യോ​ഗി​ച്ച് മോ​ഹ​ൻ​ലാ​ലി​ന്‍റെ ബി​നാ​ലെ ചി​ത്ര​മൊ​രു​ക്കി​യാ​ണ് സു​രേ​ഷ് ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്.

ത്രി​മാ​ന ചി​ന്ത​ര​ങ്ങ​ളും വെ​ള്ള​ത്തി​ന് മു​ക​ളി​ലെ ചി​ത്ര​ങ്ങ​ളും വി​ര​ലു​ക​ളി​ൽ വ​ര​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ​യൊ​ക്കെ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ല​ഭി​ച്ച പ്ര​ചോ​ദ​നം കൊ​ണ്ടാ​ണ് ഡാ​വി​ഞ്ചി സു​രേ​ഷ് അ​ടു​ക്ക​ള​യി​ലെ ച​ട്ടീം ക​ല​വും പാ​ത്ര​ങ്ങ​ളു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ച് മോ​ഹ​ൻ​ലാ​ലി​ന്‍റെ എ​ട്ട​ടി നീ​ള​വും ആ​റ​ടി വീ​തി​യി​ലും മു​ഖ​ചി​ത്രം ത​യ്യാ​റാ​ക്കി​യ​ത്.

ഉ​രു​ളി​യും വ​ലി​യ കാ​ല​ങ്ങ​ളും ക​മ​ഴ്ത്തി വെ​ച്ചും, വ​ലി​യ വ​ട്ട​ക​ക​ൾ, ഗ്ലാ​സ് ട്രെ, ​ക​റു​ത്ത തു​ണി, ച​പ്പാ​ത്തി കോ​ൽ, ക​ത്തി​ക​ൾ, ചെ​റി​യ​തും വ​ലി​യ​തു​മാ​യ സ്പൂ​ണു​ക​ൾ തു​ട​ങ്ങി​യ​വ മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ന്‍റെ ചി​ത്രം ഒ​രു​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു മ​ണി​ക്കൂ​ർ വി​നി​യോ​ഗി​ച്ചാ​ണ് സു​രേ​ഷ് മ​ല​യാ​ള​ത്തി​ന്‍റെ താ​ര​രാ​ജാ​വി​ന്‍റെ ചി​ത്രം ഒ​രു​ക്കി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ​യും ചി​ത്ര​വും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ പ്ര​ചാ​രം നേ​ടു​ക​യും ഇ​തു മോ​ഹ​ൻ​ലാ​ൽ കാ​ണു​ക​യും ക​ലാ​കാ​ര​നാ​യ സു​രേ​ഷി​നെ അ​ഭി​ന​ന​ന്ദം അ​റി​യി​ക്കു​ക​യും ചെ​യ്തു.

പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ ബാ​ദു​ഷ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള അ​വ​സ​ര​ത്തി​ന് സാ​ഹ​ച​ര്യം ഒ​രു​ക്കി​യ​ത്. ഇ​തി​നു മു​ൻ​പ് പു​ലി​മു​രു​ക​ൻ ശി​ൽ​പ്പം ചെ​യ്ത​പ്പോ​ഴും മോ​ഹ​ൻ​ലാ​ൽ ഡാ​വി​ഞ്ചി സു​രേ​ഷി​നെ നേ​രി​ട്ട് വി​ളി​ച്ചു അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഇ​രു​പ​ത്തി​യ​ഞ്ചു വ്യ​ത്യ​സ്ത രീ​തി​ക​ളി​ലു​ള്ള ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി റെ​ക്കോ​ർ​ഡ് സൃ​ഷ്ട്ടി​ക്കാ​ൻ താ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​യി ഡാ​വി​ഞ്ചി സു​രേ​ഷ് പ​റ​ഞ്ഞു. ഒ​രു​പാ​ട് പേ​ർ ഷെ​യ​ർ ചെ​യ്ത ഈ ​ചി​ത്ര​ത്തി​ന് നി​ര​വ​ധി ലൈ​ക്കു​ക​ളും ല​ഭി​ച്ചു.

Related posts