പ്ലൂ​ട്ടോ​യു​ടെ ചിത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

നീ​ര​ജ് മാ​ധ​വും ആ​ൽ​താ​ഫ് സ​ലി​മും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന സ​യ​ൻ​സ് ഫി​ക്‌ഷ​ൻ കോ​മ​ഡി ചി​ത്രം പ്ലൂ​ട്ടോ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. എ​ങ്കി​ലും ച​ന്ദ്രി​കയ്​ക്ക് ശേ​ഷം ആ​ദി​ത്യ​ൻ ച​ന്ദ്ര​ശേ​ഖ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണ് പ്ലൂ​ട്ടോ. ഓ​ർ​ക്കി​ഡ് ഫി​ലിം​സ് ഇ​ന്‍റർ​നാ​ഷണ​ലിന്‍റെ ബാ​ന​റി​ൽ രെ​ജു കു​മാ​ർ, ര​ശ്മി രെ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മിച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ അ​ജു​വ​ർ​ഗീസ്, ആ​ർ​ഷാ ബൈ​ജു, ദി​നേ​ശ് പ്ര​ഭാ​ക​ർ, വി​നീ​ത് ത​ട്ടി​ൽ, സു​ബി​ൻ ടാ​ർ​സ​ൻ, നി​ഹാ​ൽ, സ​ഹീ​ർ മു​ഹ​മ്മ​ദ്, തു​ഷാ​ര പി​ള്ള, സ​ച്ചി​ൻ ജോ​സ​ഫ്, നി​മ്ന ഫ​ത്തൂ​മി എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ.

ആ​ൽ​താ​ഫ് സ​ലിം ഒ​രു ഏ​ലി​യ​ൻ (അന്യഗ്രഹജീവി) ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​താ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. മ​നു​ഷ്യ ലോ​ക​ത്തേ​ക്ക് എ​ത്തു​ന്ന ഒ​രു ഏ​ലി​യ​നും അ​തി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള അ​ബ​ദ്ധ​ങ്ങ​ളും ത​മാ​ശ​ക​ളും ആ​ണ് ചി​ത്ര​ത്തി​ന്‍റെ മു​ഖ്യ വി​ഷ​യ​മെ​ന്ന് സൂ​ച​ന​ക​ൾ ന​ൽ​കു​ന്നു. മ​ല​യാ​ള​ത്തി​ൽ അ​പൂ​ർ​വ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന Alien Comedy Genre-ലേ​ക്ക് പു​തി​യൊ​രു വ​ഴി​ത്തി​രി​വാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ഒ​രു​ങ്ങു​ന്ന ബി​ഗ് ബ​ഡ്ജ​റ്റ് ഫാന്‍റ​സി ചി​ത്രം ‘മ​ൾ​ട്ടി​വേ​ഴ്സ് മ​ന്മ​ഥ​ൻ’ സം​വി​ധാ​നം ചെ​യ്യു​ന്ന​തും ആ​ദി​ത്യ​ൻ ത​ന്നെ​യാ​ണ്.
ക​രി​ക്ക് വെ​ബ് സീ​രീ​സി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​ൻ ആ​ദി​ത്യ​ൻ ച​ന്ദ്ര​ശേ​ഖ​ന്‍റെ വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​ങ്ങ​ളു​ടെ​യും ക്രി​യേ​റ്റീ​വ് അ​വ​ത​ര​ണ​വും ഈ ​ചി​ത്ര​ത്തി​നും വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.

ചി​ത്ര​ത്തി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ ജ​യ​കൃ​ഷ്ണ​ൻ ആ​ർ.കെ., ഛാ​യാ​ഗ്രാ​ഹ​ണം-വി​ഷ്ണു ശ​ർ​മ, ക​ഥ-തി​ര​ക്ക​ഥ-നി​യാ​സ് മു​ഹ​മ്മ​ദ്, സം​ഗീ​തം-അ​ർ​ക്കാ​ഡോ, എ​ഡി​റ്റ​ർ-​ സ​ന​ത് ശി​വ​രാ​ജ്, ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ​സ്- അ​ന​ന്തു സു​രേ​ഷ്, കി​ഷോ​ർ ആ​ർ. കൃ​ഷ്ണ​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- അ​ർ​ജു​ന​ൻ, നൗ​ഫ​ൽ സ​ലിം, പ്രൊ​ഡ​ക്‌ഷ​ൻ ക​ൺ​ട്രോ​ള​ർ-​ ജാ​വേ​ദ് ചെ​മ്പ്, പ്രൊ​ഡ​ക്‌ഷ​ൻ മാ​നേ​ജ​ർ- പ​ക്കു ക​രി​ത്തു​റ, പ്രൊ​ഡക്‌ഷ​ൻ ഡി​സൈ​ന​ർ-​ രാ​ഖി​ൽ, മേ​ക്ക​പ്പ്-​ റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ-​ സ്റ്റെ​ഫി സേ​വ്യ​ർ, സൗ​ണ്ട് ഡി​സൈ​ൻ-​ ശ​ങ്ക​ര​ൻ എ.​എ​സ്., കെ.​സി. സി​ദ്ധാ​ർ​ഥ​ൻ, സൗ​ണ്ട് മി​ക്സിം​ഗ്-​ വി​ഷ്ണു സു​ജാ​ത​ൻ, വി​എ​ഫ്എ​ക്സ്- ഫ്ല​യിംഗ് പ്ലൂ​ട്ടോ, സ്റ്റ​ണ്ട്- എ​പി​യ​ൻ​സ്, ഡാ​ൻ​സ് കോ​റി​യോ​ഗ്രാ​ഫി- റി​ഷ്ദാ​ൻ അ​ബ്ദു​ൾ റ​ഷീ​ദ്, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​ സ​ണ്ണി താ​ഴു​ത​ല, സ്റ്റി​ൽ​സ്-​അ​മ​ൽ സി. ​സ​ദ​ർ, ഡി​സൈ​ൻ-​ടെ​ൻ പോ​യിന്‍റ്സ്.

Related posts

Leave a Comment