ചി​ത്ര​പ്രി​യ​യു​ടെ കൊ​ല​പാ​ത​കം: ഇരുവരുടെയും മൊബൈലിൽ നിന്ന് നിർണായക വിവരങ്ങൾ; സഹപാഠികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ അ​ന്വേ​ഷ​ണ സം​ഘം ബംഗളൂരുവിൽ

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ല​യാ​റ്റൂ​രി​ലെ ചി​ത്ര​പ്രി​യ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ ബം​ഗ്ലൂ​രു​വി​ലെ സ​ഹ​പാ​ഠി​ക​ളി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നൊ​രു​ങ്ങി അ​ന്വേ​ഷ​ണ സം​ഘം. തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ സം​ഘം ബം​ഗളൂരു​വി​ലെ​ത്തി. ചി​ത്ര​പ്രി​യ പ​ഠി​ച്ച കോ​ള​ജി​ലെ സ​ഹ​പാ​ഠി​ക​ളി​ല്‍ നി​ന്നും ചി​ത്ര​പ്രി​യ​യോ​ട് അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു എ​ന്നു പ​റ​യു​ന്ന വി​ദ്യാ​ര്‍​ഥി​യി​ല്‍ നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം.

ചി​ത്ര​പ്രി​യ​യു​ടെ​യും അ​റ​സ്റ്റി​ലാ​യ പ്ര​തി അ​ല​ന്‍റെ​യും ഫോ​ണു​ക​ള്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. അ​തി​ല്‍ നി​ന്നു കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് മു​ന്പ് ചി​ത്ര​പ്രി​യ​യു​ടെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച​വ​രു​ടെ​യും വാ​ട്‌​സാ​പ്പ് ചാ​റ്റു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി അ​ല​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി. കൊ​ല ന​ട​ത്തി​യ സ്ഥ​ല​ത്ത് അ​ടു​ത്ത ദി​വ​സം തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. കൊ​ല​പാ​ത​ക​ത്തി​ല്‍ മാ​റ്റാ​ര്‍​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ചി​ത്ര​പ്രി​യ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ പോ​ലീ​സി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

പോ​ലീ​സ് പു​റ​ത്തു​വി​ട്ട സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണു​ന്ന പെ​ണ്‍​കു​ട്ടി ചി​ത്ര​പ്രി​യ അ​ല്ലെ​ന്നാ​ണ് കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്ന​ത്. ബ​ന്ധു​വാ​യ ശ​ര​ത്ത് ലാ​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് പോ​ലീ​സ് വാ​ദ​ങ്ങ​ളെ കു​ടും​ബം ത​ള്ളി​യ​ത്.ബംഗ​ളൂ​രു​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ ചി​ത്ര​പ്രി​യ​യെ അ​വ​ധി​ക്കാ​യി നാ​ട്ടി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കാ​ണാ​താ​യ​ത്.

അ​ടു​ത്തു​ള​ള ക​ട​യി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി പി​ന്നീ​ട് തി​രി​കെ വ​ന്നി​ല്ല. ഇ​തോ​ടെ മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. കേ​സെ​ടു​ത്ത കാ​ല​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ല​യാ​റ്റൂ​രി​ന​ടു​ത്തു​ള്ള ഒ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ നി​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഈ ​ഭാ​ഗ​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ ദു​ര്‍​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ചി​ത്ര​പ്രി​യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment