ക​ലൂ​ർ പോ​ക്സോ കേ​സ്! പെ​ൺ​കു​ട്ടി​ക​ൾ കാ​റി​ല്‍ പോ​യ​ത് മാ​താ​പി​താ​ക്ക​ളെ ക​ബ​ളി​പ്പി​ച്ച്; പീഡനത്തിന് ഇരയായത് ഒരാള്‍ മാത്രം

കൊ​ച്ചി: ക​ലൂ​ര്‍ പോ​ക്‌​സോ കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ യു​വാ​ക്ക​ള്‍​ക്കൊ​പ്പം കാ​റി​ല്‍ പോ​യ​ത് മാ​താ​പി​താ​ക്ക​ളെ ക​ബ​ളി​പ്പി​ച്ചെ​ന്ന് പോ​ലീ​സ്.

കു​ട്ടി​ക​ളി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​തെ​ന്നും ഡി​സി​പി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ക​ലൂ​രി​ല്‍ വ​ച്ചാ​ണ് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യെ ഇ​ടി​ച്ച് തെ​റു​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം നി​ര്‍​ത്താ​തെ പോ​യ കാ​ര്‍ നാ​ട്ടു​കാ​രാ​ണ് പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​റി​ല്‍ നി​ന്നും യൂ​ണി​ഫോ​മി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ മാ​റ്റി​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കാ​റി​ല്‍ നി​ന്നും എം​ഡി​എം​എ, ക​ഞ്ചാ​വ് തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി​യി​രു​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് യു​വാ​ക്ക​ള്‍ ല​ഹ​രി​മ​രു​ന്ന് ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍ മൊ​ഴി ന​ല്‍​കി​യ​ത്.

സം​ഭ​വ​ത്തി​ല്‍ എ​രൂ​ര്‍ സ്വ​ദേ​ശി ജി​ത്തു, തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി സോ​ണി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.

Related posts

Leave a Comment