ഒ​ന്നാം​ക്ലാ​സ് വി​ദ‍്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് 29.5 വ​ർ​ഷം ത​ട​വ്; പി​ക്നി​ക്കി​നു പോ​യ ബ​സി​ൽ വെ​ച്ചാ​യി​രു​ന്നു ക്രൂ​ര​കൃ​ത്യം ന​ട​ന്ന​ത്

 


പാ​വ​റ​ട്ടി: വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ബ​സി​ൽ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ അ​ധ്യാ​പ​ക​ന് ഇ​രു​പ​ത്തൊ​ന്പ​ത​ര വ​ർ​ഷം ത​ട​വു​ശി​ക്ഷ​യും 2.15 ല​ക്ഷം രൂ​പ പി​ഴ​യും കോ​ട​തി ശി​ക്ഷ വി​ധി​ച്ചു.

പാ​വ​റ​ട്ടി പു​തു​മ​ന​ശേ​രി സ്കൂ​ളി​ലെ മോ​റ​ൽ സ​യ​ൻ​സ് അ​ധ്യാ​പ​ക​നാ​യ നി​ല​മ്പൂ​ർ ചീ​ര​ക്കു​ഴി സ്വ​ദേ​ശി കാ​രാ​ട്ട് വീ​ട്ടി​ൽ അ​ബ്ദു​ൽ റ​ഫീ​ഖി​നാ​ണ്(44) കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

2012 ൽ ​സ്കൂ​ളി​ൽ​നി​ന്നു പി​ക്നി​ക്കി​നു​പോ​യി തി​രി​ച്ചു​വ​രു​ന്ന സ​മ​യ​ത്തു ബ​സി​ന്‍റെ പി​റ​കി​ലെ സീ​റ്റി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഒ​ന്നാം ക്ലാ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്‌.

കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി എം.​പി. ഷി​ബു​വാ​ണ് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ​സ്. ബി​നോ​യ് ഹാ​ജ​രാ​യി.

കേ​സി​ൽ 20 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 12 രേ​ഖ​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പാ​വ​റ​ട്ടി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന എം.​കെ. ര​മേ​ശും ഇ​ൻ​സ്പെ​ക്ട​റാ​യ എ. ​ഫൈ​സ​ലു​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

വി​ചാ​ര​ണ​യ്ക്കി​ടെ സാ​ക്ഷി​ക​ളാ​യ അ​ധ്യാ​പ​ക​ർ സ​മ്മ​ർ​ദ​ങ്ങ​ളെ​ത്തു​ട​ർ​ന്നു കൂ​റു​മാ​റി​യി​രു​ന്നു.​പോ​ക്സോ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ശേ​ഷം തൃ​ശൂ​ർ ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സാ​ണി​ത്.

Related posts

Leave a Comment