പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാമിനെതിരേ പോക്‌സോ കേസ്, ഇനി അഴിയെണ്ണും

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാട്ടിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ തൊളിക്കോട് മുസ്ലിം ജമാഅത്ത് പള്ളി മുന്‍ ഇമാം ഷെഫീഖ് ഖാസിമിക്കെതിരെ പോലീസ് കേസെടുത്തു. പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി തൊളിക്കോട് മുസ്ലിം ജമാഅത്ത് പള്ളി ഇമാം നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഏറെ വിവാദമായെങ്കിലും പെണ്‍കുട്ടി പരാതി നല്‍കിയില്ലെന്ന വാദം പറഞ്ഞ് പോലീസ് കേസെടുത്തിരുന്നില്ല. സംഭവത്തിന് പിന്നാലെ ജമാഅത്ത് കമ്മിറ്റി ഇമാമിനെ സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇമാമിനെതിരെ പൊലീസില്‍ പരാതി നല്‍കുവാനും തീരുമാനിക്കുകയായിരുന്നു.

Related posts