ര​​ശ്മി​​ക്ക് ഭൂ​​മി​​യി​​ലെ മാ​​ലാ​​ഖ​​മാ​​ര്‍ ക​​ണ്ണീ​​രോ​​ടെ വി​​ട ചൊ​​ല്ലി; മൃ​​ത​​ദേ​​ഹം വീ​​ട്ടി​​ല്‍ എ​​ത്തി​​ച്ച​​പ്പോ​​ള്‍ ഭാര്യയ്ക്ക് അ​​ന്ത്യ​ചും​​ബ​​നം നൽകി വികാരഭരിതനായി വിനോദ്; ദുഖം താങ്ങാനാവാതെ നാടൊന്നാകെ കണ്ണീർപ്പൊഴിച്ചു

ഗാ​​ന്ധി​​ന​​ഗ​​ര്‍: ര​​ശ്മി​​ക്ക് ഭൂ​​മി​​യി​​ലെ മാ​​ലാ​​ഖ​​മാ​​ര്‍ ക​​ണ്ണീ​​രോ​​ടെ വി​​ട ചൊ​​ല്ലി. ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ് ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യ​​വേ മ​​രി​​ച്ച കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ ന​​ഴ്‌​​സ് ര​​ശ്മി രാ​​ജി​​ന് (32) സ​​ഹ​​പ്ര​​വ​​ര്‍​ത്ത​​ക​​രു​​ടെ ക​​ണ്ണീ​​രി​ൽ കു​​തി​​ര്‍​ന്ന യാ​​ത്രാ​​മൊ​​ഴി.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് സൂ​​പ്ര​​ണ്ട് ഓ​​ഫീ​​സി​​നു സ​​മീ​​പം പൊ​​തു​ദ​​ര്‍​ശ​​ന​​ത്തി​​നു​വ​​ച്ച മൃ​​ത​​ദേ​​ഹ​​ത്തി​​ല്‍ സ​​ഹ​​പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ക​​ണ്ണീ​​ര്‍പൂ​​ക്ക​​ള്‍ അ​​ര്‍​പ്പി​​ച്ചു.

തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി ഏ​​ഴി​​നാ​​ണ് ര​​ശ്മി മ​​ര​​ണ​​പ്പെ​​ട്ട​​ത്. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് മോ​​ര്‍​ച്ച​​റി​​യി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന മൃ​​ത​​ദേ​​ഹം ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​മ്പ​​തി​​ന് പോ​​ലീ​​സി​ന്‍റെ ഇ​​ന്‍​ക്വ​​സ്റ്റ് ന​​ട​​പ​​ടി​ക​ൾ​ക്കു​ശേ​​ഷം ഉ​​ച്ച​​യ്ക്ക് 12.30 ന് ​​പോ​​സ്റ്റ്‌​​മോ​​ര്‍​ട്ടം ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍​ത്തീ​​ക​​രി​​ച്ച് ബ​​ന്ധു​​ക്ക​​ളും സ​​ഹ​​പ്ര​​വ​​ര്‍​ത്ത​​ക​​രും ചേ​​ര്‍​ന്ന് ഏ​​റ്റു​​വാ​​ങ്ങി.‌

തു​​ട​​ര്‍​ന്ന് സൂ​​പ്ര​​ണ്ട് ഓ​​ഫീ​​സി​​ന് മു​​ന്‍​വ​​ശ​​ത്തു പൊ​​തു​ദ​​ര്‍​ശ​​ന​​ത്തി​​നു വ​​ച്ചു. കോ​​ള​​ജ് വൈ​​സ് പ്രി​​ന്‍​സി​​പ്പ​ൽ ഡോ. ​​വ​​ര്‍​ഗീ​​സ് പു​​ന്നൂ​​സ്, ഡെ​​പ്യൂ​​ട്ടി സൂ​​പ്ര​​ണ്ട് ഡോ. ​​ആ​​ര്‍. ര​​തീ​​ഷ്‌​​കു​​മാ​​ര്‍, കു​​ട്ടി​​ക​​ളു​​ടെ ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ. ​​കെ.​പി. ​ജ​​യ​​പ്ര​​കാ​​ശ്, മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ര്‍​എം​​ഒ ഡോ. ​​ലി​​ജോ മാ​​ത്യു, ന​​വ​​ജീ​​വ​​ന്‍ ട്ര​​സ്റ്റി പി.​​യു. തോ​​മ​​സ്, വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ വ​​കു​​പ്പ് മേ​​ധാ​​വി​​ക​​ള്‍, ന​​ഴ്‌​​സിം​​ഗ് ഓ​​ഫീ​​സ​​ര്‍​മാ​​ര്‍, ന​​ഴ്‌​​സ​​സു​​മാ​​ര്‍, വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ളെ ജീ​​വ​​ന​​ക്കാ​​ര്‍ വി​​വി​​ധ സ​​ര്‍​വീ​​സ് സം​​ഘ​​ട​​നാ ഭാ​​ര​​വാ​​ഹി​​ക​​ള്‍ തു​​ട​​ങ്ങി നൂ​​റുക​​ണ​​ക്കി​​ന് ജീ​​വ​​ന​​ക്കാ​​ര്‍ ആ​​ദ​​രാ​​ഞ്‌​ജ​​ലി അ​​ര്‍​പ്പി​​ച്ചു.

ര​​ശ്മി​​യോ​​ടൊ​​പ്പം പ്ര​​വ​​ര്‍​ത്തി​​ച്ച ന​​ഴ്‌​​സു​​മാ​​ര്‍ ആ​​ദാ​​ര​​ഞ്‌​ജ​​ലി​​ക​​ള്‍ അ​​ര്‍​പ്പി​​ച്ച​​പ്പോ​​ള്‍ ക​​ണ്ണീ​​ര്‍വാ​​ര്‍​ത്തു. പ​​ല​​ര്‍​ക്കും ദുഃഖം സ​​ഹി​​ക്കാ​​നാ​​യി​​ല്ല. ഇ​​തു ക​​ണ്ടു​നി​​ന്ന​​വ​​രെ​​യും ഈ​​റ​​ന​​ണി​​യി​​ച്ചു.

തു​​ട​​ര്‍​ന്ന് ബ​​ന്ധു​​ക്ക​​ളു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ മൃ​​ത​​ദേ​​ഹം ര​​ശ്മി​​യു​​ടെ നാ​​ടാ​​യ തി​​രു​​വാ​​ര്‍​പ്പി​​ലേ​​യ്ക്ക് കൊ​​ണ്ടു​​പോ​​യി. വീ​​ട്ടി​​ല്‍ മൃ​​ത​​ദേ​​ഹം എ​​ത്തി​​ച്ച​​പ്പോ​​ള്‍ ബ​​ന്ധു​​ക്ക​​ളും വീ​​ട്ടു​​കാ​​രും അ​​ല​​മു​​റ​​യി​​ട്ടു ക​​ര​​ഞ്ഞു.

ഇ​​തോ​​ടെ തി​​രു​​വാ​​ര്‍​പ്പി​​ലെ വീ​​ട് സ​​ങ്ക​​ട​ക്ക​​ട​​ലാ​​യി. ഭ​​ര്‍​ത്താ​​വ് വി​​നോ​​ദ് കു​​മാ​​ര്‍ അ​​ന്ത്യ​ചും​​ബ​​നം ന​​ല്‍​കി​​പ്പോ​​ള്‍ വി​​കാ​​ര​​ഭ​​രി​​ത​​നാ​​യി. വൈ​​കു​​ന്നേ​​രം വീ​​ട്ടു​​വ​​ള​​പ്പി​​ല്‍ മൃ​​ത​​ദേ​​ഹം സം​​സ്‌​​ക​​രി​​ച്ചു.

Related posts

Leave a Comment