ഉ­​ദി​രം­​പൊ­​യി­​ലി­​ലെ ര­​ണ്ട് വ­​യ­​സു­​കാ­​രി­​യു­​ടെ മ​ര​ണം; പി­​താ­​വിനെതിരേ ആരോപ‌ണവുമായി ബ​ന്ധു​ക്ക​ള്‍; മ​ര്‍­​ദി­​ച്ച് കൊ­​ല­​പ്പെ­​ടു­​ത്തി­​യ­​തെ­​ന്ന് പരാതി

മ­​ല­​പ്പു​റം: ഉ­​ദി​രം­​പൊ­​യി­​ലി​ല്‍ ര­​ണ്ട് വ­​യ­​സു­​കാ­​രി­​യെ പി­​താ­​വ് മ​ര്‍­​ദി­​ച്ച് കൊ­​ല­​പ്പെ­​ടു­​ത്തി­​യ­​തെ­​ന്ന് പ­​രാ­​തി. ഉ­​ദി​രം­​പൊ­​യി­​ല്‍ സ്വ­​ദേ​ശി മു­​ഹ​മ്മ­​ദ് ഫാ­​യി­​സി­​ന്‍റെ മ​ക​ള്‍ ന­​സ്‌­​റി​ന്‍ ഞാ­​യ­​റാ­​ഴ്­​ച­​യാ­​ണ് മ­​രി­​ച്ച­​ത്. സം­​ഭ­​വ­​ത്തി​ല്‍ ഫാ­​യി­​സി­​നെ­​തി­​രേ മാ­​താ​വും ബ­​ന്ധു­​ക്ക­​ളു­​മാ­​ണ് പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കി­​യ​ത്.

തൊ­​ണ്ട­​യി​ല്‍ ഭ​ക്ഷ­​ണം കു­​ടു­​ങ്ങി­​യെ­​ന്ന് പ­​റ­​ഞ്ഞാ­​ണ് ഇ­​യാ​ള്‍ കു­​ട്ടി­​യെ വ­​ണ്ടൂ­​രി­​ലെ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ച​ത്. എ​ന്നാ​ൽ ഇ​വി​ടെ​യെ​ത്തി​ക്കും മു​ന്പ് കു​ഞ്ഞ് മ​രി​ച്ചി​രു​ന്നു.

‌കു­​ട്ടി­​യു­​ടെ അ­​മ്മ­​യു­​ടെ മു­​ന്നി​ല്‍​വ­​ച്ച് ത­​ന്നെ കു­​ഞ്ഞി­​നെ മ​ര്‍­​ദി­​ച്ച് കൊ­​ല­​പ്പെ­​ടു­​ത്തി­​യ­​താ­​ണെ­​ന്നാ­​ണ് ആ­​രോ­​പ​ണം. ക­​ട്ടി­​ലി­​ലേ­​ക്ക് വ­​ലി­​ച്ചെ­​റി­​ഞ്ഞെ​ന്നും കു­​ഞ്ഞി­​നെ കൊ​ല്ലു​ന്ന­​ത് ക­​ണ്ടെ​ന്നും കു­​ട്ടി­​യു­​ടെ അ­​മ്മ പ​റ​ഞ്ഞു. കു­​ഞ്ഞി­​നെ ഇ­​ട­​യ്­​ക്കി­​ടെ മ​ര്‍­​ദി­​ക്കാ­​റു­​ണ്ടാ­​യി­​രു­​ന്നെ​ന്നും ആ­​രോ­​പ­​ണ­​മു​ണ്ട്.

നി­​ല­​വി​ല്‍ അ­​സ്വാ­​ഭാ​വി­​ക മ­​ര­​ണ­​ത്തി­​നാ­​ണ് പോ­​ലീ­​സ് കേ­​സെ­​ടു­​ത്തി­​രി­​ക്കു­​ന്ന​ത്. പോ­​സ്റ്റ്‌­​മോ​ര്‍­​ട്ട­​ത്തി­​ന് ശേ​ഷ­​മേ മ­​ര­​ണ­​കാ​ര­​ണം വ്യ­​ക്ത­​മാ­​കൂ എ­​ന്ന് പോ­​ലീ­​സ് അ­​റി­​യി​ച്ചു.

Related posts

Leave a Comment