തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം; അ​താ​തു ബൂ​ത്തു​ക​ളി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​മാ​കാ​മെങ്കിലും അ​മി​ത ആ​ഹ്ലാ​ദം വേ​ണ്ടെ​ന്ന് പോ​ലീ​സ്

 

ക​ണ്ണൂ​ർ: വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ അ​മി​ത ആ​ഹ്ലാ​ദം വേ​ണ്ടെ​ന്ന് പോ​ലീ​സ്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​ൻ ജ​ന​ക്കു​ട്ട​ത്തെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള വി​ജ​യാ​ഹ്ലാ​ദ​പ്ര​ക​ട​നം വേ​ണ്ടെ​ന്ന് പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശം.

അ​താ​തു ബൂ​ത്തു​ക​ളി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​മാ​കാ​മെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ലു​ട​നീ​ള​മു​ള്ള ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്ത​രു​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ അ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത് രോ​ഗ​വ്യാ​പ​നം കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ൻ സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സി​നെ കൂ​ടാ​തെ റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സും സ്പെ​ഷ​ൽ പോ​ലീ​സ് ടീ​മും ജി​ല്ല​യി​ലെ​ത്തി​ക്ക​ഴി​ഞ്ഞു.​രാ​ത്രി​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു. ക്ര​മ​സ​മാ​ധാ​ന പ്ര​ശ​ന​ങ്ങ​ളു​ണ്ടാ​യാ​ൽ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യി​ക്കാ​മെ​ന്ന് ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ൻ അ​റി​യി​ച്ചു.

Related posts

Leave a Comment