പോലീസിന്‍റെ മൂന്നാം മുറ..! പോലീസ് ലോക്കപ്പിൽ കർഷകനു ക്രൂരമർദ്ദനം; അവശ നിലയിലായ റോജിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

mardanamപു​ൽ​പ്പ​ള്ളി: വാ​ഹ​ന​പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്  അ​ഡീ​ഷ​ണ​ൽ എ​സ് ഐ പു​ഷ്പാം​ഗ​ര​നെ(50) കൈ​യേ​റ്റം ചെ​യ്ത​തി​നു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ക​ർ​ഷ​ക​ന് ലോ​ക്ക​പ്പി​ൽ ക്രൂ​ര​മ​ർ​ദ​നം. കു​റ്റ്യാ​ടി കാ​വി​ലും​പാ​റ ചാ​പ്പ​ൻ​തോ​ട്ടം ഓ​ത​റ​ക്കു​ന്നേ​ൽ റോ​യി തോ​മ​സി​നെ​യാ​ണ്(46) ലോ​ക്ക​പ്പി​ൽ ത​ല്ലി​ച്ച​ത​ച്ച​ത്. ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ റോ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ല​ണ്.

അ​വ​ശ​നി​ല​യി​ലാ​ണെ​ന്നു​ക​ണ്ട് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് റോ​യി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മു​ള്ള​ൻ​കൊ​ല്ലി പാ​ടി​ച്ചി​റ​യി​ലാ​ണ് റോ​യി​യു​ടെ ഭാ​ര്യ​വീ​ട്. റോ​യി കൈ​യേ​റ്റം ചെ​യ്ത എഎ​സ്ഐ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നേ​ടി​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് റോ​യി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​നു ആ​ധാ​ര​മാ​യ സം​ഭ​വം. പാ​ടി​ച്ചി​റ ഇ​ല്ലി​ച്ചു​വ​ട്ടി​ലെ ഭാ​ര്യ​വീ​ട്ടി​ലേ​ക്ക്  ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്നു റോ​യി. ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ല. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സ് കൈ​കാ​ണി​ച്ചെ​ങ്കി​ലും റോ​യി ബൈ​ക്ക് നി​ർ​ത്തി​യി​ല്ല.

പി​ന്തു​ട​ർ​ന്ന പോ​ലീ​സ് ഇ​ല്ലി​ച്ചു​വ​ട്ടി​ലെ ഭാ​ര്യ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് റോ​യി എഎ​സ്ഐ​യെ കൈ​യേ​റ്റം ചെ​യ്ത​ത്.  പോ​ലീ​സ് ജീ​പ്പി​ലും ലോ​ക്ക​പ്പി​ലും ക്രൂ​ര​മ​ർ​ദ​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് റോ​യി പ​റ​ഞ്ഞു. പോ​ലീ​സ് ബൈ​ക്കി​നു കൈ​കാ​ണി​ച്ച​ത് ക​ണ്ടി​ല്ലെ​ന്നും എഎ​സ്ഐ​യെ കൈ​യേ​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. ലാ​ത്തി​ക്കും ചൂ​ര​ലി​നു​മു​ള്ള അ​ടി​യേ​റ്റ് റോ​യി​യു​ടെ ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കു​ണ്ട്.

ബ​ത്തേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ  ശാ​രീ​രി​ക​സ്ഥി​തി​യി​ൽ സം​ശ​യം​തോ​ന്നി  മ​ജി​സ്ട്രേ​റ്റ് വി​ശ​ദ​മാ​യി തി​ര​ക്കി​യ​പ്പോ​ഴാ​മ് മ​ർ​ദ​ന​വി​വ​രം റോ​യി  വെ​ളി​പ്പെ​ടു​ത്തി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​വ​ര​ട​ക്കം  നാ​ല് പോ​ലീ​സു​കാ​രാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് റോ​യി പ​റ​ഞ്ഞു. ലോ​ക്ക​പ്പ് മ​ർ​ദ​ന​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും പോ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts