പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ച സം​ഭ​വം: സി​ഐ​ടി​യു​ക്കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത സി​ഐ​ക്ക് സ്ഥ​ലംമാ​റ്റം

കോ​ഴി​ക്കോ​ട്: സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സു​കാ​രെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത സി​ഐ​ക്ക് സ്ഥ​ലംമാ​റ്റം. ക​സ​ബ സി​ഐ പ്ര​മോ​ദി​നെ കാ​സ​ർ​ഗോ​ഡ് കു​മ്പ​ള കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാണ് മാ​റ്റി​യ​ത്.

കോ​ഴി​ക്കോ​ട് പു​തി​യ സ്റ്റാ​ന്‍റി​ൽ ര​ണ്ട് എ​സ്ഐ​മാ​ര​ട​ക്കം അ​ഞ്ച് പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. മൂ​ന്ന് കേ​സു​ക​ളി​ലാ​യി 116 പേ​ർ​ക്കെ​തി​രാ​യി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

സ്വ​കാ​ര്യ ബ​സി​നു​ള്ളി​ലേ​ക്ക് സി​ഐ​ടി​യു​ക്കാ​ര്‍ ച​ര​ക്ക് ക​യ​റ്റി​യ​ത് കാ​ലി​ല്‍ വീ​ണ​ത് യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന എ​സ്ഐ ബാ​ബു​രാ​ജ് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ഉ​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

Related posts