‘ഓട്ടര്‍ഷ’യ്ക്കായി ഓട്ടോ ഓടിച്ച അനുശ്രീയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; എല്ലാവര്‍ക്കും ഉമ്മയും ടാറ്റയും കൊടുത്ത് ഓട്ടോയില്‍ കയറിയ താരത്തിന് പറ്റിയ അമളിയുടെ വീഡിയോ വൈറലാവുന്നു…

ഇപ്പോള്‍ മലയാളത്തിലെ നടിമാര്‍ ഓട്ടോ ഡ്രൈവര്‍മാരാകുന്ന തിരക്കിലാണ്. അപര്‍ണ ബാലമുരളിക്ക് പിന്നാലെ ഇപ്പോള്‍ അനുശ്രീയും ഓട്ടോറിക്ഷാ ഡ്രൈവറായി രംഗത്തെത്തിയിരിക്കുകയാണ്.തന്റെ പുതിയ ചിത്രമായ ‘ഓട്ടര്‍ഷ’ എന്ന ചിത്രത്തിലാണ് അനുശ്രീ ഓട്ടോറിക്ഷ ഓടിക്കുന്ന കഥാപാത്രമായെത്തുന്നത്. അതിനുവേണ്ടി അനുശ്രീ ഓട്ടോ ഓടിച്ചു പഠിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഓട്ടോയെ തൊട്ടുതൊഴുത് സ്റ്റാര്‍ട്ടാക്കി. എല്ലാവര്‍ക്കും ടാറ്റയും ഉമ്മയും കൊടുത്ത് ഓട്ടോ മുന്നോട്ടെടുത്തു. നല്ല കൂളായി അനുശ്രീ ഓട്ടോ ഓടിച്ചു. പക്ഷേ കണ്ണൊന്നു പാളിയപ്പോള്‍ ഓട്ടോ അതിന്റെ വഴിക്ക് പോയി. റോഡിനു സമീപത്തായി ചെന്ന് ഒരൊറ്റ ഇടി. അനുശ്രീ ഒന്നു പേടിച്ചെങ്കിലും പിന്മാറാന്‍ തയ്യാറായില്ല.

പിന്നോട്ട് എടുത്ത് വീണ്ടും ഓടിച്ചു. അങ്ങനെ അവസാനം അനുശ്രീ ഓട്ടോ ഓടിക്കാന്‍ പഠിച്ചു.സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഓട്ടര്‍ഷ. അനിത എന്ന കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിക്കുന്നത്. പുതുമുഖ താരങ്ങളാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയരാജ് മിത്രയുടേതാണ് തിരക്കഥ.

Related posts