അപ്പുണ്ണി രഹസ്യകേന്ദ്രത്തില്‍; പള്‍സറിന്റെ അമ്മയെ ചോദ്യം ചെയ്തതിനു പിന്നാലെ കാവ്യയെയും അമ്മയെയും വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം; കൂട്ടുകാരനെ കൈയ്യൊഴിഞ്ഞില്ലെങ്കില്‍ നാദിര്‍ഷയെയും അറസ്റ്റു ചെയ്യും

dileep600കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നു സൂചന. മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ അമ്മയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതും കാവ്യാ മാധവനെയും അമ്മയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നതും ഇതിന്റെ മുന്നോടിയാണെന്നാണ് സൂചന. സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ വന്ന പണത്തെക്കുറിച്ചാണ് ചോദിച്ചതെന്നു വിവരമുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ അറസ്റ്റ് ഉടനുണ്ടാകും.

ഗൂഢാലോചനയില്‍ നാദിര്‍ഷായെ കുടുക്കാനാവില്ലെന്നാണ് പൊലീസ് നിഗമനം. ദിലീപിനെ കൂട്ടുകാരനെന്ന നിലയില്‍ സഹായിക്കുക മാത്രമാണ് നാദിര്‍ഷാ ചെയ്തത്. അതുകൊണ്ട് തന്നെ എല്ലാം അറിയാവുന്ന നാദിര്‍ഷായെ മാപ്പുസാക്ഷിയാക്കാനാണ് താല്‍പ്പര്യം. എന്നാല്‍ നാദിര്‍ഷാ അതിന് വഴങ്ങുന്നില്ല. സിനിമയിലെ ചിലര്‍ കേസ് അട്ടിമറിക്കാന്‍ സജീവ നീക്കം നടത്തുന്നുണ്ട. കള്ളപ്പണത്തിലേക്ക് അന്വേഷണം നീണ്ട സാഹചര്യത്തിലാണ് ഇത്. അതിനാല്‍ നാദിര്‍ഷാ മാപ്പുസാക്ഷിയായാല്‍ ദിലീപ് കുടുങ്ങും. ഇതുകൊണ്ട് കൂടിയാണ് പൊലീസിന്റെ ആവശ്യത്തോട് നാദിര്‍ഷാ മുഖം തിരിച്ചിരിക്കുന്നത്. ഈ നിലപാട് തുടര്‍ന്നാല്‍ നാദിര്‍ഷായെ പ്രതിയെ സഹായിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്യും.

പള്‍സര്‍ സുനിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമാണ് നിരന്തരമുള്ള ദിലീപിന്റെ മറുപടി. ഒരു കാര്യവും പറയാനില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നുമാണു ദിലീപ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ പത്താം തീയതി നടന്ന ചോദ്യം ചെയ്യലിനിടെ ദീലീപ് കാര്യങ്ങളെല്ലാം വ്യക്തമാക്കിയിരുന്നു. ശക്തമായ ചോദ്യം ചെയ്യലിനിടെ തെറ്റു സമ്മതിക്കേണ്ടിവന്ന സാഹചര്യത്തില്‍ ദിലീപ് കരഞ്ഞുപോകുന്ന അവസ്ഥവരെയെത്തി. പിന്നീട് മോഹാലസ്യം അഭിനയിക്കാന്‍ വരെ തുനിഞ്ഞു. അത്തരം അവസ്ഥയില്‍ നിന്നെല്ലാം മോചിതനായ ദിലീപ് ഇപ്പോള്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ്. പൊലീസിന്റെ കൈയിലുള്ള പ്രധാന തെളിവാണ് മെമ്മറി കാര്‍ഡ്. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ദിലീപ് മറുപടി നല്‍കുന്നില്ല.

എന്നാല്‍ പള്‍സര്‍ മെമ്മറികാര്‍ഡ് ദിലീപിന്റെ കൈയ്യില്‍ കൊടുത്തെന്നാണ് പോലീസിന്റെ ഭാഷ്യം .ഒറിജിനല്‍ എവിടെയെന്ന് ദിലീപിനറിയാം എന്നും എന്നാല്‍ ്ദിലീപ് ഇത് തുറന്നു പറയാത്തതിനാല്‍ ഇനിയും ദിലീപിനെ കസ്റ്റഡിയില്‍ നിര്‍ത്താനാണ് പോലീസിന്റെ ശ്രമം.ഇക്കാര്യത്തില്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എത്തിയാല്‍ ഉടന്‍ പൊലീസ് നിലപാട് എടുക്കും. വൈകുന്നേരം വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കാനാണ് സാധ്യത. പള്‍സറിന് ദിലീപ് ക്വട്ടേഷന്‍ ഏല്‍പ്പിക്കാന്‍ കാരണം അഞ്ചു വര്‍ഷം മുമ്പ് ഇയാള്‍ മറ്റൊരു നടിയെ കുടുക്കാന്‍ ശ്രമിച്ച അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു.

സിനിമാവേദിയില്‍ മാത്രം വലിയ ചര്‍ച്ചയായി മാറിയ ഈ സംഭവം നടന്നത് 2012 ലായിരുന്നു. ഇതറിഞ്ഞാണ് ദിലീപ് തന്റെ ക്വട്ടേഷനും പള്‍സര്‍ സുനിയെ തന്നെ ഏല്‍പ്പിച്ചത്. ഇടപാടുകള്‍ ദിലീപ് സുനിയുമായി നേരിട്ടാണ് നടത്തിയതെന്നും രഹസ്യമായിരിക്കണം ടീമില്‍ ഇക്കാര്യം ചെയ്ത് നേരത്തേ പരിചയമുള്ള മിടുക്കന്മാര്‍ തന്നെ വേണമെന്നും ദിലീപ് സുനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായിട്ടാണ് പൊലീസ് പറയുന്നത്. ഈ നിലപാടില്‍ പൊലീസ് ഉറച്ചു നിന്നാല്‍ കാവ്യയും അമ്മയും രക്ഷപ്പെടും. നേരിട്ട് തന്നെ ഫോണ്‍ വിളിക്കരുതെന്നും താരം സുനിയോട് പറഞ്ഞിരുന്നു. അതുകൊണ്ടാണ് സുനില്‍ നേരിട്ട് ദിലീപിനെ വിളിക്കാതിരുന്നതും. അതേസമയം തന്നെ അപ്പുണ്ണിവിളിച്ച് കാര്യം പറയുമ്പോഴെല്ലാം ദിലീപ് തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു താനും.

സുനിക്കും താരത്തിനും തമ്മില്‍ പരിചയുള്ള ഒരു തെളിവുകളും ഉണ്ടാകരുതെന്ന് നേരത്തേ പറഞ്ഞുറപ്പിച്ചതിന്റെ പേരില്‍ സുനില്‍ ഇക്കാര്യം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. മുമ്പ് നടിയെ തട്ടിക്കൊണ്ടുപോകാന്‍ സുനി നടത്തിയ ശ്രമം അനേകര്‍ക്ക് അറിവുള്ള കാര്യമാണ്. അത് അറിഞ്ഞു തന്നെയായിരുന്നു ദിലീപ് സുനിയെ പരിപാടി ഏല്‍പ്പിച്ചതെന്നും പൊലീസ് പറയുന്നു.’പാളിപ്പോയാല്‍ എല്ലാവര്‍ക്കും പണി കിട്ടും’ എന്നായിരുന്നു ദിലീപ് സുനിയോടെ പറഞ്ഞിരുന്നത്. കാവ്യയുടെ വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ കണ്ടെത്തിയത് ഒറിജിനല്‍ മെമ്മറി കാര്‍ഡ് അല്ലെന്നാണ് പോലീസിന്റെ നിഗമനം.

Related posts