പോ​ലീ​സി​നെ നോ​ക്കു​കു​ത്തി​യാ​ക്കി “സി​പി​എം സ്‌​റ്റൈ​ല്‍’! ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ സി​നി​മാ സ്റ്റൈ​ലി​ല്‍ മോ​ചി​പ്പി​ച്ചു; പി​ന്നെ സ്റ്റേഷനില്‍ ഹാ​ജ​രാ​ക്കി

പേ​രാ​മ്പ്ര : വീ​ടാ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പോലീ​സ് ജീ​പ്പ് ത​ട​ഞ്ഞ് മോ​ചി​പ്പി​ച്ച​ശേ​ഷം തൊ​ട്ട​ടു​ത്ത​ദി​വ​സം സ്റ്റേഷനില്‍ ഹാ​ജ​രാ​ക്കി .

ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​നും പേ​രാ​മ്പ്ര മ​രു​തേ​രി സ്വ​ദേ​ശി​യു​മാ​യ സു​ധാ​ക​ര​നെ​യാ​ണ് പേ​രാ​മ്പ്ര എ​എ​സ്ഐ അ​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു വ​രു​ന്ന​തി​നി​ട​യി​ല്‍ പേ​രാ​മ്പ്ര ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തുവ​ച്ച് ഇ​ന്ന​ലെ സി​പി​എം -ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ചേ​ര്‍​ന്ന് സി​നി​മാ സ്റ്റൈ​ലി​ല്‍ ജീ​പ്പി​നുകു​റു​കേ സം​ഘ​ടി​ച്ചെ​ത്തി മോ​ചി​പ്പി​ച്ച​ത്.

അ​തി​നു​ശേ​ഷം ഇ​ന്ന് രാ​വി​ലെ പോലീസ് സ്റ്റേഷനിൽ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. അ​പ്പോ​ഴും പോ​ലീ​സ് കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​വ​ര്‍​ക്കാ​യി പോ​ലീ​സ് “തെര​ച്ചി​ല്‍ ‘ ത​ന്നെ. മെ​യ്ദി​ന​റാ​ലി​ക്കെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ്ര​തി​യെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ബ​ല​മാ​യി മോ​ചി​പ്പി​ച്ച​ത്.

കൂ​ത്താ​ളി​യി​ല്‍ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ല്‍ പോ​ലീ​സ് സേ​ന മു​ഴു​വ​നും അ​വി​ടെ​യാ​യി​രു​ന്ന​തി​നാ​ല്‍ സ്ഥ​ല​ത്ത് പോലീ​സ് കു​റ​വാ​യി​രു​ന്നു. പോലീ​സി​ന്‍റെ കൃ​ത്യ​നി​ര്‍​വഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും അ​തി​ക്ര​മം കാ​ണി​ച്ച​തി​നും ക​ണ്ടാ​ല്‍ അ​റി​യാ​വു​ന്ന പ​തി​ന​ഞ്ച് പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​തു​വ​രെ ആ​രെ​യും പി​ടി​കൂ​ടാ​നാ​യി​ല്ല. പ്ര​തി​ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Related posts