കാക്കിക്കുള്ളിലെ പക..! വി​ഷം ഉ​ള്ളി​ല്‍ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പോ​ലീ​സുകാരൻ മ​രി​ച്ചു; മറ്റൊരു പോലീസുകാരൻ സമൂഹ മാധ്യമ ത്തിലൂടെ അപമാനിച്ചതിലെ മനോവിഷമ മാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഭാര്യ

അ​ടി​മാ​ലി: വി​ഷം​ഉ​ള്ളി​ല്‍ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ടി​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ കെ.​എ​സ്. റെ​ജി (46) മ​രി​ച്ചു. പാ​ല​ക്കാ​ട് സ്വ​ക​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് വി​ഷം ക​ഴി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ വാ​ട്ട്‌​സ് ആ​പ്പി​ല്‍ റെ​ജി​യെ അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ല്‍ മ​റ്റൊ​രു പോ​ലീ​സ് ഓ​ഫീ​സ​ര്‍ ട്രോ​ള്‍ പ്ര​ച​രി​പ്പിച്ചി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ അ​ടി​മാ​ലി സ്റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ​യെ സ​സ്‌​പെ​ന്‍ഡ് ചെ​യ്ത ദി​വ​സ​മാ​ണ് ലീ​വെടു​ത്ത് റെ​ജി സ്റ്റേ​ഷ​നി​ല്‍നി​ന്ന് പോ​യ​ത്. ര​ണ്ട് ദി​വ​സ​മാ​യി റെ​ജി​യെ​ക്കുറി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഭാ​ര്യ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍കി.

തു​ട​ര്‍ന്ന് അ​ടി​മാ​ലി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് റെ​ജി വി​ഷം ക​ഴി​ച്ച് പാ​ല​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. തു​ട​ര്‍ന്ന് അ​ടി​മാ​ലി എ​സ്‌​ഐ സ​ന്തോ​ഷ് സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി മൊ​ഴി​യെ​ടു​ത്തു. തു​ട​ര്‍ന്ന് മ​ജി​സ്‌​ട്രേ​റ്റും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. മൊ​ഴി​യി​ല്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് കാ​ര​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

റെ​ജി​യു​ടെ ഭാ​ര്യ റോ​ഷ്‌​നി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്‍കി​യ പ​രാ​തി​യി​ല്‍ വാ​ട്ട്‌​സ് ആ​പ്പ് വി​വാ​ദ​ത്തി​ല്‍ സ​സ്‌​പെ​ന്‍ഷ​നി​ലാ​യ എ​എ​സ്‌​ഐ സ​ന്തോ​ഷ് ലാ​ലി​ന്‍റെ സ​മ്മ​ര്‍ദ​മാ​ണ് ത​ന്‍റെ ഭ​ര്‍ത്താ​വി​ന്‍റെ തി​രോ​ധാ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച് അ​ടി​മാ​ലി സി​ഐ​യു​ടെ റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​ഗ​സ്റ്റ് പ​ത്തി​ന് സ​ന്തോ​ഷ് ലാ​ലി​നെ സ​സ്‌​പെ​ന്‍റു ചെ​യ്തു. 11-ന് ​റെ​ജി സ്റ്റേ​ഷ​നി​ല്‍നി​ന്നും ലീ​വെ​ടു​ത്തു. എ​ന്നാ​ല്‍ വീ​ട്ടി​ലെ​ത്തി​യി​ല്ല. മൊ​ബൈ​ല്‍ ട​വ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ മൂ​ന്നാ​റി​ല്‍ എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചു.

പി​ന്നീ​ട് മൊ​ബൈ​ല്‍ സി​ഗ്‌​ന​ലും ല​ഭി​ക്കാ​താ​യി. റെ​ജി മ​റ​യൂ​ര്‍ വ​ഴി ത​മി​ഴ്‌​നാ​ട്ടി​ലും പി​ന്നീ​ട് പാ​ല​ക്കാ​ട്ടുമെത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​ഴ​യ​രി​ക്കണ്ടം ക​ണി​യാം​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗ​മാ​ണ് റെ​ജി. ഭാ​ര്യ റോ​ഷ്‌​നി. മ​ക്ക​ള്‍ പ​വി​ത്ര, പ​വ​ന്‍. അ​ടി​മാ​ലി മ​ച്ചി​പ്ലാ​വി​ലാ​ണ് താ​മ​സം.

മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം പ​ഴ​യ​രി​ക്ക​ണ്ട​ത്ത് സം​സ്‌​ക​രി​ച്ചു.

Related posts