എഎസ്ഐ പാമ്പു സുരേഷായപ്പോൾ..! മ​ദ്യ​പി​ച്ചു വാ​ഹ​നം ഓ​ടി​ച്ച് അ​പ​ക​ടമുണ്ടാക്കിയ എ​എ​സ്ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു

ച​ങ്ങ​നാ​ശേ​രി: മ​ദ്യ​പി​ച്ചു വാ​ഹ​നം ഓ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ ച​ങ്ങ​നാ​ശേ​രി ട്രാ​ഫി​ക് വി​ഭാ​ഗം എ​എ​സ്ഐ​യെ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​എ​സ്ഐ വി.​സു​രേ​ഷി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ബൈ​പാ​സ് റോ​ഡി​ൽ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സു​രേ​ഷ് മോ​ർ​കു​ള​ങ്ങ​ര​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ പി​ന്നോ​ട്ടെ​ടു​ക്കു​ന്പോ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി​വ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് എ​ത്തി​യാ​ണ് എ​എ​സ്ഐ​യെ മോ​ചി​പ്പി​ച്ച​ത്.

തു​ട​ർ​ന്ന് ഇ​യാ​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി തെ​ളി​യു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് എ​എ​സ്ഐ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​യ​ത്.

Related posts