ര​ണ്ടാ​ഴ്ച​ക്കാ​ലം വീ​ട്ടി​ല്‍ ത​ന്നെ ഇ​രി​ക്കൂ…! ബീ​ച്ച് സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കാന്‍ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി പോ​ലീ​സ്

വൈ​പ്പി​ന്‍: ബീ​ച്ചു​ക​ളി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നം ത​ല്‍​ക്കാ​ല​ത്തേ​ക്ക് ഒ​ഴി​വാ​ക്കി സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന ര​ണ്ടാ​ഴ്ച​ക്കാ​ലം വീ​ട്ടി​ല്‍ ത​ന്നെ ഇ​രി​ക്കൂ എ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി പോ​ലീ​സ്.

കോ​വി​ഡ്ന്‍റെ ര​ണ്ടാം വ​ര​വി​നെ തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ള്‍ വീ​ണ്ടും ക​ടു​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ബീ​ച്ചു​ക​ള്‍, പാ​ര്‍​ക്കു​ക​ള്‍, മ​റ്റു പൊ​തു​സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ന്ദ​ര്‍​ശ​നം പൊ​തു​ജ​നം സ്വ​യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​ക്ഷം.

റി​സോ​ര്‍​ട്ടു​ക​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചും മാ​സ്‌​ക് ധ​രി​ച്ചും ബീ​ച്ചു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങാ​തെ അ​വി​ടെ ത​ന്നെ സ​മ​യം ക​ഴി​ച്ചു​കൂ​ട്ടി തി​രി​കെ പോ​കു​ന്ന​താ​യി​രി​ക്കും ഉ​ത്ത​മ​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ര​ണ്ടാ​ഴ്ച​ക്കാ​ലം ഇ​ത് ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് മു​ന​മ്പം ഡി​വൈ​എ​സ്പി ആ​ര്‍. ബൈ​ജു​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പോ​ലീ​സ് ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നാ​ണ് സൗ​ഹൃ​ദ​പ​ര​മാ​യ ഈ ​നി​ര്‍​ദേ​ശ​മെ​ന്നും ഡി​വൈ​എ​സ്പി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment