തൃ​ശൂ​രി​ല്‍ പോ​ലീ​സി​ന്‍റെ മി​ന്ന​ല്‍​പ​രി​ശോ​ധ​ന! മ​ദ്യ​പി​ച്ച് ബ​സോ​ടി​ച്ച ഏ​ഴ് ഡ്രൈ​വ​ര്‍മാർ ക​സ്റ്റ​ഡി​യി​ല്‍; ഏ​ഴ് സ്വ​കാ​ര്യ ബ​സു​ക​ളും പൊ​ലീ​സ് പൊക്കി

തൃ​ശൂ​ര്‍: മ​ദ്യ​പി​ച്ച് ബ​സോ​ടി​ച്ച ഏ​ഴ് ഡ്രൈ​വ​ര്‍​മാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്റ്റാ​ന്‍​ഡു​ക​ളി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

മ​ദ്യ​പി​ച്ച് ജോ​ലി ചെ​യ്ത ഏ​ഴു ക​ണ്ട​ക്ട​ര്‍​മാ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തൃ​ശൂ​ര്‍ ഈ​സ്റ്റ് പോ​ലീ​സാ​ണ് ശ​ക്ത​ന്‍, വ​ട​ക്കേ സ്റ്റാ​ന്‍​ഡു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ 6ന് ​ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു.

ഏ​ഴ് സ്വ​കാ​ര്യ ബ​സു​ക​ളും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജ​യ്ഗു​രു, എ​ട​ക്ക​ള​ത്തൂ​ര്‍, ഹോ​ളി മ​രി​യ, ഭ​ര​ത്, ശ്രീ​റാം ട്രാ​വ​ല്‍​സ്, കൃ​പാ​ല്‍, മൗ​നം എ​ന്നീ ബ​സു​ക​ളാ​ണ് പി​ടി​ച്ചി​ട്ട​ത്. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment