പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത 14 വ​യ​സു​കാ​രി​യു​ടെ കാ​ൽ ത​ല്ലി​യൊ​ടി​ച്ചു! കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി ഓ​ടി ര​ക്ഷപെട്ടു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത 14 വ​യ​സു​കാ​രി​യെ അ​ക്ര​മി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കാ​ൽ ത​ല്ലി​യൊ​ടി​ച്ചു. പെ​ണ്‍​കു​ട്ടി യാ​ത്ര ചെ​യ്ത ഓ​ട്ടോ​റി​ക്ഷ​യു​ടെ ഡ്രൈ​വ​റാ​ണ് ഉ​പ​ദ്ര​വം ന​ട​ത്തി​യ​ത്.

ധു​മ്ക ജി​ല്ല​യി​ലെ ബാ​സു​കി​നാ​ഥ് മേ​ഖ​യി​ലാ​ണ് സം​ഭ​വം. രാം​ഗ​റി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് തി​രി​ച്ച 14-കാ​രി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ബാ​സു​കി​നാ​ഥ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം പ്ര​തി​യു​ടെ ഓ​ട്ടോ​യി​ൽ ക​യ​റു​ക​യാ​യി​രു​ന്നു.

രാം​ഗ​ർ മേ​ഖ​ല​യി​ലെ വ​ന​പ്ര​ദേ​ശ​ത്തേ​ക്ക് ഓ​ട്ടോ ഓ​ടി​ച്ച് ക​യ​റ്റി​യ ഡ്രൈ​വ​ർ ഇ​രു​വ​രെ​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി ഓ​ടി ര​ക്ഷ​പ്പെ​ട്ട​പ്പോ​ൾ 14-കാ​രി അ​ക്ര​മി​യു​ടെ കൈ​യ്യില​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​നി​ര​യാ​യ കു​ട്ടി ബോ​ധ​ര​ഹി​ത​യാ​യി രാ​ത്രി മു​ഴു​വ​ൻ വ​ഴി​യി​ൽ കി​ട​ന്നു. പി​ന്നീ​ട് വ​ഴി​യി​ലൂ​ടെ ഇ​ഴ​ഞ്ഞ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും അ​ക്ര​മി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment