ആ​ദ്യ​മാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ട് ദി​വ​സ​ങ്ങ​ൾ മാ​ത്രം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ

പാ​ല​ക്കാ​ട്: ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ജോ​ലി​ക്കു​ക​യ​റി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ട്രെ​യി​നി​ടി​ച്ചു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് മു​ട്ടി​കു​ള​ങ്ങ​ര കെ​എ​പി സെ​ക്ക​ന്‍​ഡ് ബ​റ്റാ​ലി​യ​ൻ ക്യാ​മ്പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റും തൃ​ശൂ​ർ വി​യ്യൂ​ർ സ്വ​ദേ​ശി​യു​മാ​യ കെ.​ആ​ർ. അ​ഭി​ജി​ത്തി​നെ​യാ​ണു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടാം തീ​യ​തി​യാ​ണ് അ​ഭി​ജി​ത് പ​രി​ശീ​ല​ന​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ വ​ന്നു​പോ​യ​ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ​നി​ന്നു ബ​സ് ക​യ​റി തി​രി​കെ​യ​ത്തി. മ​ങ്ക​ര​യി​ലെ​ത്തി സ്റ്റേ​ഷ​നി​ൽ കു​റെ സ​മ​യം ഇ​രു​ന്നു.

തു​ട​ർ​ന്ന് രാ​ത്രി 8.30 ന് ​മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സി​നു മു​ന്നി​ൽ ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment