ഓണത്തിന് സംസ്ഥാനത്ത് കനത്ത സുരക്ഷ; പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കാ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. നി​ര​വ​ധി സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും ക്ല​ബു​ക​ളും ഉ​ൾ​പ്പെ​ടെ ചെ​റു​തും വ​ലു​തു​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

മ​ദ്യ​ല​ഹ​രി​യി​ൽ അ​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് ഉ​ന്ന​ത​ത​ല​ത്തി​ൽ എ​ല്ലാം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കും സ​ന്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും ഈ ​അ​ടു​ത്ത​കാ​ല​ത്താ​യി പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ അ​ക്ര​മി സം​ഘം ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

പ്ര​ധാ​ന​പ്പെ​ട്ട ന​ഗ​ര​ങ്ങ​ളി​ലും മാ​ളു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലും തീ​യേ​റ്റ​റു​ക​ളു​ടെ സ​മീ​പ​ത്തും ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പ​രി​സ​രം, ആ​രാ​ധ​ന​ല​യ​ങ്ങ​ളു​ടെ പ​രി​സ​ര​ത്തും ഉ​ൾ​പ്പെ​ടെ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാക​ണ​മെ​ന്നും പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ‌

രാ​ത്രികാ​ല പ​ട്രോ​ളിം​ഗ് വാ​ഹ​ന​ങ്ങ​ളി​ൽ ചെ​റു​പ്പ​ക്കാ​രാ​യ പോ​ലീ​സു​കാ​രെ ഉ​ൾ​പ്പെ​ടെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. എ​വി​ടെ​യെ​ങ്കി​ലും അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടായാ​ൽ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ക്യാ​മ്പിൽ നി​ന്നും കു​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ർ​ക്കാ​രി​ന്‍റെ ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന് ഇ​ന്ന​ലെ തു​ട​ക്കം കു​റി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ര​ണ്ടാം തീ​യ​തി​യാ​ണ് സ​മാ​പ​നം. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

Related posts

Leave a Comment