നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളെ തൊ​ഴി​ച്ച പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ; സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളില്‍

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ തൊ​ഴി​ച്ച പോ​ലീ​സ് ഉ​ദ്യേ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. ബം​ഗ​ളൂ​രു കെ​ജി ഹ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഒ​രു സം​ഘം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യും ത​ങ്ങ​ൾ​ക്ക് ഉ​ത്ത​ർ​പ്ര​ദേ​ശി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

സൗ​ക​ര്യം ഒ​രു​ക്കി​ത്തരാ​തെ ഇ​വി​ടെ​നി​ന്നും മ​ട​ങ്ങി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ അ​റി​യി​ച്ചു. സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ രാ​ജാ സ​ഹേ​ബ് തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ച്ചു. എ​ന്നാ​ൽ ഇ​വ​ർ വ​ഴ​ങ്ങാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല.

ഇ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട രാ​ജാ സ​ഹേ​ബ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളെ അ​ടി​ക്കു​ക​യും തൊ​ഴി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ വൈ​റ​ലാ​യി.

ഇ​തി​നു പി​ന്നാ​ലെ എ​എ​സ്ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ‌ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment