കേരളം വിധിയെഴുതി; പോ​​ളിം​​ഗ് 77.40 ശതമാനം; പ്രതീക്ഷയിൽ മൂന്നു മുന്നണികളും; ഇനി ഒരുമാസം കാത്തിരിപ്പ്

തി​​രു​​വ​​ന​​ന്ത​​പു​​രം: വീ​​റും വാ​​ശി​​യും നി​​റ​​ഞ്ഞു​ക​ണ്ട ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സം​​സ്ഥാ​​ന​​ത്ത് ക​​ന​​ത്ത പോ​​ളിം​​ഗ്. പ്രാ​​ഥ​​മി​​ക ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് 77.40 ശ​​ത​​മാ​​നം പേ​​രാ​​ണു സം​​സ്ഥാ​​ന​​ത്തെ 20 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​യി സ​​മ്മ​​തി​​ദാ​​നാ​​വ​​കാ​​ശം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഏറ്റവും ഉ​​യ​​ർ​​ന്ന പോ​​ളിം​​ഗ് ശ​​ത​​മാ​​നം(82.27) ക​​ണ്ണൂ​​ർ മ​​ണ്ഡ​​ല​​ത്തി​​ലാ​​യി​​രു​​ന്നു. കു​​റ​​ഞ്ഞ പോ​​ളിം​​ഗ് ശ​​ത​​മാ​​നം (73.38) തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും. കോ​​ണ്‍​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി മ​​ത്സ​​രി​​ച്ച വ​​യ​​നാ​​ട്ടി​​ൽ ഉ​​യ​​ർ​​ന്ന പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി 80.06%.

പോ​​ളിം​​ഗ് ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന​​തോ​​ടെ ഫ​​ലം ത​ങ്ങ​ൾ​ക്ക് അ​​നു​​കൂ​​ല​​മാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണു മൂ​​ന്നു മു​​ന്ന​​ണി​​ക​​ളും. ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തേ​​ക്കാ​​ൾ 3.36 ശ​​ത​​മാ​​നം വോ​​ട്ട് വ​​ർ​​ധ​​ന​ ഉ​ണ്ടാ​യ​താ​യാ​​ണു പ്രാ​​ഥ​​മി​​ക ക​​ണ​​ക്കു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്.

2014ലെ ​​ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 74.04 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു സം​​സ്ഥാ​​ന​​ത്തെ പോ​​ളിം​​ഗ്. 2016ലെ ​​നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 77.35 % പോ​​ളിം​​ഗ് രേ​ഖ​പ്പെ​ടു​ത്തി. 1989ൽ ​​ 79.3 ശ​​ത​​മാ​​ന​​വും 1977ൽ 79.2 ​​ശ​​ത​​മാ​​ന​​വും പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യതാ ണു ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ വലിയ പോളിംഗ് നിരക്ക്.

ശ​ക്ത​മാ​യ ത്രി​​കോ​​ണ പോ​​രാ​​ട്ടം ന​​ട​​ന്ന തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും പ​​ത്ത​​നം​​തി​​ട്ട​​യി​​ലും തൃ​​ശൂ​​രി​​ലും വോ​​ട്ടിം​​ഗ് ശ​​ത​​മാ​​ന​​ത്തി​​ൽ കാര്യ മായ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. വൈ​കു​ന്നേ​രം ആ​​റി​​നു വോ​​ട്ടെ​​ടു​​പ്പ് അ​​വ​​സാ​​നി​​ച്ചെ​​ങ്കി​​ലും നി​​ര​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ​​ക്കു സ്ലി​​പ്പ് ന​​ൽ​​കി​​യ​​തി​​നാ​​ൽ ചി​ല​യി​ട​ത്തു വോ​​ട്ടെ​​ടു​​പ്പു രാത്രിയിലും തുടർന്നു.

സം​​സ്ഥാ​​ന​​ത്തു പ​​ല​​യി​​ട​​ങ്ങ​​ളി​​ലും വോ​​ട്ടിം​​ഗ് യ​​ന്ത്രം ത​​ക​​രാ​​റി​​ലാ​​യ​​തി​​നെത്തുട​​ർ​​ന്നു വോ​​ട്ടെ​​ടു​​പ്പു മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ത​​ട​​സ​​പ്പെ​​ട്ടു. മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ വോ​​ട്ട് ചെ​​യ്ത ബൂ​​ത്തി​​ലും വോ​​ട്ടിം​​ഗ് യ​​ന്ത്രം ത​​ക​​രാ​​റി​​ലാ​​യി. തി​​രു​​വ​​ന​​ന്ത​​പു​​രം മു​​ട​​വ​​ൻ​​മു​​ക​​ളി​​ൽ ന​​ട​​ൻ മോ​​ഹ​​ൻ​​ലാ​​ലി​​ന് ഒ​​ന്ന​​ര മ​​ണി​​ക്കൂ​​റോ​​ളം കാ​​ത്തു​നി​​ൽ​​ക്കേ​​ണ്ടിവ​​ന്നു. ചെ​​യ്ത വോ​​ട്ട് കാ​​ണാ​​ൻ ക​​ഴി​​യു​​ന്ന വി​​വി പാ​​റ്റ് ഉ​​പ​​യോ​​ഗി​​ച്ച​​തി​​നാ​​ലാ​​ണ് അ​​ധി​​കസ​​മ​​യം വേ​​ണ്ടി​വ​​ന്ന​​തെ​​ന്നാ​​ണു വി​​ശ​​ദീ​​ക​​ര​​ണം.

തി​​രു​​വ​​ന​​ന്ത​​പു​​ര​ത്തു കോ​​വ​​ളം ചൊ​​വ്വ​​ര​​യി​​ലും പ​​ട്ട​​ത്തും പ​​ത്ത​​നം​​തി​​ട്ട​​യി​​ലും വോ​​ട്ടിം​​ഗ് യ​​ന്ത്ര​ങ്ങ​ളു​ടെ ​ക്ര​​മ​​ക്കേ​​ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ​​രാ​​തി​​യു​​യ​​ർ​​ന്നു. വോ​​ട്ട് ചെ​​യ്ത സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ ചി​​ഹ്ന​​മ​​ല്ല വി​​വി​പാ​​റ്റി​​ൽ ക​ണ്ട​തെ​​ന്നു പ​​രാ​​തി ഉ​​ന്ന​​യി​​ച്ച തി​​രു​​വ​​ന​​ന്ത​​പു​​രം പ​​ട്ടം സ്വ​​ദേ​​ശി എ​​ബി​​ൻ ബാ​​ബു​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. വി​​വി​​പാ​​റ്റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു സം​​സ്ഥാ​​ന​​ത്തെ ആ​​ദ്യ അ​​റ​​സ്റ്റാ​​ണി​​ത്. മ​​റ്റി​​ട​​ങ്ങ​​ളി​​ൽ സാ​​ങ്കേ​​തി​​ക ത​​ക​​രാ​​ർ മാ​​ത്ര​​മെ​​ന്നാ​​യി​​രു​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ വി​​ശ​​ദീ​​ക​​ര​​ണം.

വോ​​ട്ടെ​​ടു​​പ്പി​​നി​​ടെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലാ​​യി ഒ​​ൻ​​പ​​തു പേ​​ർ കു​​ഴ​​ഞ്ഞുവീ​​ണു മ​​രി​​ച്ചു. ഒ​​റ്റ​​പ്പെ​​ട്ട ചി​​ല അ​​ക്ര​​മസം​​ഭ​​വ​​ങ്ങ​​ൾ ഒ​​ഴി​​ച്ചാ​​ൽ കാ​​ര്യ​​മാ​​യ അ​​ക്ര​​മ​​മു​​ണ്ടാ​​യി​​ല്ല.

സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ത​​ൽ ക​​ന​​ത്ത പോ​​ളിം​​ഗാ​​ണു രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. രാ​​വി​​ലെ ഏ​​ഴി​​ന് പോ​​ളിം​​ഗ് ആ​​രം​​ഭി​​ച്ച് ആ​​ദ്യ ര​​ണ്ടു മ​​ണി​​ക്കൂ​​ർ പി​​ന്നി​​ട്ട​​പ്പോ​​ൾ 15 ശ​​ത​​മാ​​ന​​ത്തോ​​ളം പേ​​ർ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി. 11 മ​​ണി​​യോ​​ടെ വോ​​ട്ടിം​​ഗ് ശ​​ത​​മാ​​നം 23 ആ​​യി ഉ​​യ​​ർ​​ന്നു. പാ​​ല​​ക്കാ​​ട്, കോ​​ട്ട​​യം മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ഇ​​തേ സ​​മ​​യം പോ​​ളിം​​ഗ് ശ​​ത​​മാ​​നം 25 ക​​ട​​ന്നു. കോ​​ണ്‍​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി മ​​ത്സ​​രി​​ക്കു​​ന്ന വ​​യ​​നാ​​ട്ടി​​ലും ക​​ന​​ത്ത പോ​​ളിം​​ഗാ​​ണ് ആ​​ദ്യ മ​​ണി​​ക്കൂ​​റു​​ക​​ളി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

ഉ​​ച്ച​​യ്ക്ക് പ​ന്ത്ര​ണ്ടോ​​ടെ പോ​ളിം​ഗ് ശ​​ത​​മാ​​നം 34 ക​​ട​​ന്ന​​താ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ അ​​റി​​യി​​ച്ചു. ആ​​ദ്യഘ​​ട്ട​​ങ്ങ​​ളി​​ൽ മി​​ക​​ച്ച പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന സം​​സ്ഥാ​​ന​​മാ​​യി കേ​​ര​​ളം മാ​​റി. രാ​​വി​​ലെ ഏ​​ഴു​​മു​​ത​​ൽ വോ​​ട്ടെ​​ടു​​പ്പു കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ മു​​ന്നി​​ലെ​​ല്ലാം നീ​​ണ്ട നി​​ര കാ​ണാ​മാ​യി​രു​ന്നു. ആ​​ദ്യ​​ഘ​​ട്ട​​ങ്ങ​​ളി​​ൽ സ്ത്രീ​​ക​​ളേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ പു​​രു​​ഷ​​ന്മാ​​രാ​​യിരുന്നു. പി​​ന്നീ​​ടു സ്ത്രീ​​ക​​ളു​​ടെ നീ​​ണ്ട നി​​ര പ​​ല​​യി​​ട​​ത്തും രൂ​​പ​​പ്പെ​​ട്ടു.

വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ത്തെ​​ക്കു​​റി​​ച്ചു വ്യാ​​പ​​ക പ​​രാ​​തി

തി​​രു​​വ​​ന​​ന്ത​​പു​​രം: റി​​ക്കാ​​ർ​​ഡ് പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ സം​​സ്ഥാ​​ന​​ത്ത് ഇ​ന്ന​ലെ വോ​​ട്ടെ​​ടു​​പ്പ് പൊ​​തു​​വേ സ​​മാ​​ധാ​​ന​​പ​​ര​​മാ​​യി​​രു​​ന്നു. കാ​​ര്യ​​മാ​​യ അ​​ക്ര​​മ​​സം​​ഭ​​വ​​ങ്ങ​​ളൊ​​ന്നും ഉ​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ലും ചി​​ല​​യി​​ട​​ത്തു വോ​​ട്ടിം​​ഗ് യ​​ന്ത്രം പ​​ണി​​മു​​ട​​ക്കി​​യ​​ത് അ​​സ്വാ​​ര​​സ്യ​​ങ്ങ​​ൾ​​ക്കു കാ​​ര​​ണ​​മാ​​യി.

കോ​​വ​ളം ചൊ​​വ്വ​​ര മാ​​ധ​​വ​​വി​​ലാ​​സം സ്കൂ​​ളി​​ലെ ബൂ​​ത്തി​​ൽ കൈ​​പ്പ​​ത്തി ചി​​ഹ്ന​​ത്തി​​ൽ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ താ​​മ​​ര ചി​​ഹ്ന​​ത്തി​​ലെ ലൈ​​റ്റ് തെ​​ളി​​ഞ്ഞു​വെ​​ന്ന ആ​​രോ​​പ​​ണം വോ​​ട്ടിം​​ഗ് ത​​ട​​സ​​പ്പെ​​ടു​​ത്തി. 76പേ​​ർ വോ​​ട്ടു ചെ​​യ്ത​​തി​​നു ശേ​​ഷം 77-ാമ​​ത്തെ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്പോ​​ഴാ​​യി​​രു​​ന്നു സം​​ഭ​​വം. യു​​ഡി​​എ​​ഫ് പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ പ്ര​​തി​​ഷേ​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് വേ​​റെ വോ​​ട്ടിം​​ഗ് യ​​ന്ത്രം കൊ​​ണ്ടു​​വ​​ന്ന​​തി​​നു ശേ​​ഷ​​മാ​​യി​​രു​​ന്നു വോ​​ട്ടെ​​ടു​​പ്പ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത്.

വോ​​ട്ടിം​​ഗി​​നി​​ടെ ഒന്പതു പേ​​ർ കു​​ഴ​​ഞ്ഞുവീ​​ണു മ​​രി​​ച്ചു. കോട്ടയത്തും ക​​ണ്ണൂ​​രും ര​​ണ്ടു പേ​​രും പ​​ത്ത​​നം​​തി​​ട്ട, കൊ​​ല്ലം, വ​​ട​​ക​​ര, കാ​​സ​​ർ​​ഗോ​​ഡ്, പാ​​ല​​ക്കാ​​ട് എ​​ന്നീ​​വി​​ട​​ങ്ങ​​ളി​​ൽ ഓ​​രോ​​രു​​ത്ത​​രു​​മാ​​ണു മ​​രി​​ച്ച​​ത്.

പോളിംഗ് വർധന

(2014-നെ ​അ​പേ​ക്ഷി​ച്ച് പോ​ളിം​ഗ് ശ​ത​മാ​നം കാ​ര്യ​മാ​യി വ​ർ​ധി​ച്ച മ​ണ്ഡ​ല​ങ്ങ​ൾ)

വ​യ​നാ​ട് 6.87
മ​ല​പ്പു​റം 4.01
ആ​ല​ത്തൂ​ർ 3.69
തൃ​ശൂ​ർ 5.35
ചാ​ല​ക്കു​ടി 3.16
എ​റ​ണാ​കു​ളം 3.15
ഇ​ടു​ക്കി 6.14
കോ​ട്ട​യം 3.57
മാ​വേ​ലി​ക്ക​ര 3.03
പ​ത്ത​നം​തി​ട്ട 8.21
ആ​റ്റി​ങ്ങ​ൽ 5.45
തി​രു​വ​ന​ന്ത​പു​രം 4.74

Related posts