ബൗ​ദ്ധി​ക​വും ഭൗ​തി​ക​വു​മാ​യ ഉ​ന്ന​മ​ന​മാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യമെന്ന്  മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ

കൊ​ട​ക​ര: ബൗ​ദ്ധി​ക​വും ഭൗ​തി​ക​വു​മാ​യ ഉ​ന്ന​മ​ന​മാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ജീ​വി​താ​വ​സാ​നംവ​രെ മ​നു​ഷ്യ​ൻ പ​ഠി​ച്ചു​കൊ​ണ്ടേ​യി​രി​ക്ക​ണ​മെ​ന്നും ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബിഷപ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ പ​റ​ഞ്ഞു. കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും എ​ത്തി​ക്കു​വാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ ഡോ. ​സി. എ​ൽ. ജോ​ഷി വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചു.

സ​മൂ​ഹ​ത്തി​നോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കാ​ത​ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ളേ​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​പി. ഒ. ​ജെ​ൻ​സ​ണ്‍ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ക​ഴി​ഞ്ഞ അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം, സ​ഹൃ​ദ​യ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യ​ൂ​ഷ​ൻ മാ​നേ​ജ​ർ മോ​ണ്‍​. ലാ​സ​ർ കു​റ്റി​ക്കാ​ട​ൻ നി​ർ​വ​ഹി​ച്ചു. കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റവ. ഡോ. ​ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ൻ, വൈ​സ് പ്രി​ൻ​സി​പ്പൽ ഡോ. ​എം. ജെ. ​റാ​ണി, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പ്രഫ. സി. ​സി. ഉ​ഷാ​കു​മാ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു

Related posts