പൊ​ൻ​മു​ട്ട​യി​ടു​ന്ന താ​റാ​വി​ന് നി​ശ്ച​ല​ക്കാ​ഴ്ച​ക​ൾ കൊ​ണ്ട് ആ​ദ​രം; ത​ട്ടാ​ൻ ഭാ​സ്ക​ര​നും സ്നേ​ഹ​ല​ത​യും റീ​ലോ​ഡ​ഡ്… ചി​ത്ര​ങ്ങ​ളാ​യി


സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: മ​ല​യാ​ളി​ക​ൾ ഇ​ന്നും പ​ത്ത​ര​പ​വ​ൻ തി​ള​ക്ക​ത്തോ​ടെ ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കു​ന്ന സ​ത്യ​ൻ അ​ന്തി​ക്കാ​ട് – ശ്രീ​നി​വാ​സ​ൻ ടീ​മി​ന്‍റെ പൊ​ൻ​മു​ട്ട​യി​ടു​ന്ന താ​റാ​വ് എ​ന്ന സി​നി​മ​യ്ക്ക് 33-ാം വ​ർ​ഷ​ത്തി​ൽ നി​ശ്ച​ല​ക്കാ​ഴ്ച​ക​ൾ കൊ​ണ്ടൊ​രു ആ​ദ​രം.

സി​നി​മാ​പ്രേ​മി​ക​ളെ ഇ​ന്നും ര​സി​പ്പി​ക്കു​ന്ന ത​ട്ടാ​ൻ ഭാ​സ്ക​ര​നും സ്നേ​ഹ​ല​ത​യും മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ ക​ഴി​ഞ്ഞ് വീ​ണ്ടും പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തു​ന്ന​ത് ന​ട​ൻ ശ്രീ​ജി​ത്ത് ര​വി​യു​ടേ​യും ശ്രീ​ജി​ത്തി​ന്‍റെ ഭാ​ര്യ സ​ജി​ത​യു​ടേ​യും രൂ​പ​ത്തി​ലാ​ണ്. യൂ ​ട്യൂ​ബി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​ത് റി​ലീ​സ് ചെ​യ്തു.

നി​ശ്ച​ല ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് പൊ​ൻ​മു​ട്ട​യി​ടു​ന്ന താ​റാ​വി​ന്‍റെ ക​ഥ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ശ്രീ​നി​വാ​സ​ൻ അ​വ​ത​രി​പ്പി​ച്ച ത​ട്ടാ​ൻ ഭാ​സ്ക്ക​ര​നാ​യി ശ്രീ​ജി​ത്തും ഉ​ർ​വ​ശി​യു​ടെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ക​ഥാ​പാ​ത്ര​മാ​യ സ്നേ​ഹ​ല​ത​യെ സ​ജി​ത ശ്രീ​ജി​ത്തു​മാ​ണ് പു​ന​രാ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ലെ ഹി​റ്റ് ഗാ​ന​മാ​യ തീ​ലു​രു​ക്കി തൃ​ത്ത​ത​കി​ടാ​ക്കി ചേ​ലൊ​ത്തൊ​രു മാ​ല തീ​ർ​ക്കാ​ൻ ഏ​തു പൊ​ന്നു​ണ്ട് ത​ട്ടാ​രേ എ​ന്ന ഗാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്ര​ക്കാ​ഴ്ച​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ത​ട്ടാ​ൻ ഭാ​സ്ക​ര​ന്‍റെ​യും സ്നേ​ഹ​ത​ല​ത​യു​ടെ​യും പ്ര​ണ​യ​വും പ​ത്തു​പ​വ​ന്‍റെ മാ​ല സ്നേ​ഹ​ല​ത ആ​വ​ശ്യ​പ്പെ​ടു​ന്ന​തും ഭാ​സ്ക​ര​ന​ത് ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തും സ്നേ​ഹ​ല​ത ഭാ​സ്ക​ര​നെ ഉ​പേ​ക്ഷി​ച്ച് ഗ​ൾ​ഫു​കാ​ര​ന്‍റെ ഭാ​ര്യ​യാ​യി പോ​കു​ന്ന​തു​മെ​ല്ലാം ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് ഫോ​ട്ടോ​ക​ളാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.

നി​ങ്ങ​ള് നോ​ക്കി​ക്കോ എ​ത്തി​യെ​ത്തി​യ​ങ്ങെ​ത്തു​ന്പോ അ​വ​സാ​നം ത​ട്ടാ​നൊ​രു ത​ട്ടു ത​ട്ടും…​എ​ന്ന ത​ട്ടാ​ൻ ഭാ​സ്ക​ര​ന്‍റെ ഡ​യ​ലോ​ഗോ​ടെ ആ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​വി​രു​ന്ന് അ​വ​സാ​നി​ക്കു​ന്ന​ത്,ഇ​പ്പ​ളെ​ങ്ങ​നെ ത​ട്ടാ​ൻ ത​ട്ടി​യോ….അ​ന്ന് നി​ങ്ങ​ളൊ​ക്കെ​യെ​ന്നെ ക​ളി​യാ​ക്കി​യി​ല്ലേ…പ​ത്തു​പ​വ​ൻ ഒ​രു പെ​ണ്ണി​നു കൊ​ടു​ത്ത ഞാ​ൻ പൊ​ട്ട​നാ​ണെ​ന്ന് വ​രെ പ​റ​ഞ്ഞി​ല്ലേ ഞാ​ൻ കൊ​ടു​ത്ത​തേ ചെ​ന്പാ….​ത​നി ചെ​ന്പ്… എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ഡ​യ​ലോ​ഗി​ലാ​ണ്.

സി​നി​മ രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ഥു​ൻ സ​ർ​ക്കാ​ര​യാ​ണ് പൊ​ൻ​മു​ട്ട​യി​ടു​ന്ന താ​റാ​വി​നെ ഈ ​രൂ​പ​ത്തി​ലാ​ക്കി​യെ​ടു​ത്ത​ത്. മു​ൻ​പ് വൈ​ശാ​ലി സി​നി​മ​യും മി​ഥു​ൻ ഈ ​രീ​തി​യി​ൽ ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി​യി​രു​ന്നു.

33 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ത​ന്‍റെ സി​നി​മ​യു​ടെ ചി​ത്ര​ക്കാ​ഴ്ച​ക​ൾ ക​ണ്ട് സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ടും അ​ച്ഛ​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് ക​ഥാ​പാ​ത്ര​ത്തെ വീ​ണ്ടും ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ട് വി​നീ​ത് ശ്രീ​നി​വാ​സ​നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ വി​ളി​ച്ച് അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

 

Related posts

Leave a Comment