അ​ഭി​ന​ന്ദനം നീരജ് ചോപ്ര;  ഒളിമ്പി​ക്സി​ല്‍ രാ​ജ്യ​ത്തി​ന് വേ​ണ്ടി മി​ക​ച്ച വി​ജ​യ​ങ്ങ​ള്‍ നേ​ടി​യ  എല്ലാവരേയും  അഭിനന്ദിച്ച് കേരള നിയമസഭ


തി​രു​വ​ന​ന്ത​പു​രം: ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ലെ അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഇ​ന്ത്യ​യ്ക്കു വേ​ണ്ടി സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ടി​യ നീ​ര​ജ് ചോ​പ്ര​യെ നി​യ​മ​സ​ഭ അഭിനന്ദിച്ചു. പു​രു​ഷ​വി​ഭാ​ഗം ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ 87.58 മീ​റ്റ​ര്‍ എ​റി​ഞ്ഞാ​ണ് നീ​ര​ജ് ചോ​പ്ര ഇ​ന്ത്യ​ക്ക് അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യം സ​മ്മാ​നി​ച്ച​ത്.

അ​ഭി​ന​വ് ബി​ന്ദ്ര​ക്കു ശേ​ഷം ഇ​ന്ത്യ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ല്‍ നേ​ടു​ന്ന സ്വ​ര്‍​ണ​മെ​ഡ​ല്‍ കൂ​ടി​യാ​ണി​ത്.രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യം സ​മ്മാ​നി​ച്ച നീ​ര​ജ് ചോ​പ്ര​യെ ​സ​ഭ അ​ഭി​ന​ന്ദി​ക്കു​ന്നതായും ആ​ധു​നി​ക ഒ​ളി​മ്പി​ക്സി​ല്‍ ഇ​ന്ത്യ നേ​ടു​ന്ന ആ​ദ്യ​ത്തെ അ​ത്‌ലറ്റി​ക്സ് സ്വ​ര്‍​ണ​മെ​ഡ​ല്‍ എ​ന്ന നി​ല​യി​ല്‍ എ​ത്ര​യോ ത​ല​മു​റ​ക​ളു​ടെ സ്വ​പ്ന​മാ​ണ് നീ​ര​ജ് ടോ​ക്കി​യോ​യി​ല്‍ സാ​ക്ഷാ​ത്ക​രി​ച്ച​തെന്നും സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു.

ഒ​ളി​മ്പി​ക്സി​ലെ പു​രു​ഷ​വി​ഭാ​ഗം 65 കി​ലോ ഫ്രീ​സ്റ്റൈ​ല്‍ ഗു​സ്തി​യി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ ബ​ജ്രം​ഗ് പു​നി​യ​യേ​യും സ​ഭ അ​ഭി​ന​ന്ദി​ച്ചു.കൂടാതെ ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ല്‍ രാ​ജ്യ​ത്തി​ന് വേ​ണ്ടി മി​ക​ച്ച വി​ജ​യ​ങ്ങ​ള്‍ നേ​ടി​യ എ​ല്ലാ കാ​യി​ക താ​ര​ങ്ങ​ളെ​യും സ​ഭ അ​ഭി​ന​ന്ദി​ച്ചു.

Related posts

Leave a Comment